21 May 2024, Tuesday

Related news

May 18, 2024
May 12, 2024
May 10, 2024
May 8, 2024
May 6, 2024
May 2, 2024
March 13, 2024
March 12, 2024
March 4, 2024
February 19, 2024

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്; 116 മരണം

Janayugom Webdesk
തിരുവനന്തപുരം
August 11, 2021 5:59 pm

സംസ്ഥാനത്ത് ഇന്ന് 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1258 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,411 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,75,957 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,15,595 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,120 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,89,07,675 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,85,480 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,56,991 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2371 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 52 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 266 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

 ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്

തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

തൃശൂര്‍ 3093, മലപ്പുറം 3033, എറണാകുളം 2760, കോഴിക്കോട് 2765, പാലക്കാട് 1563, കൊല്ലം 1622, ആലപ്പുഴ 1407, തിരുവനന്തപുരം 1152, കോട്ടയം 1188, കണ്ണൂര്‍ 1071, പത്തനംതിട്ട 676, ഇടുക്കി 624, വയനാട് 551, കാസര്‍ഗോഡ് 544

ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍ 23, തൃശൂര്‍, പാലക്കാട് 14 വീതം, കാസര്‍ഗോഡ് 13, വയനാട് 10, എറണാകുളം 9, കൊല്ലം 8, പത്തനംതിട്ട, ആലപ്പുഴ 4 വീതം, ഇടുക്കി, കോഴിക്കോട് 3 വീതം, തിരുവനന്തപുരം 2, കോട്ടയം, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 

രോഗമുക്തി

തിരുവനന്തപുരം 1169, കൊല്ലം 1165, പത്തനംതിട്ട 532, ആലപ്പുഴ 1073, കോട്ടയം 1301, ഇടുക്കി 353, എറണാകുളം 2024, തൃശൂര്‍ 2602, പാലക്കാട് 2177, മലപ്പുറം 2940, കോഴിക്കോട് 2098, വയനാട് 522, കണ്ണൂര്‍ 1323, കാസര്‍ഗോഡ് 132 ്

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.