Web Desk

കോഴിക്കോട് ഡെസ്ക്

November 10, 2020, 6:53 pm

കോഴിക്കോട് ജില്ലയിൽ 807 പേർക്ക് കോവിഡ്

Janayugom Online

കോഴിക്കോട് ജില്ലയിൽ ഇന്നലെ 807 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ അഞ്ചുപേർക്കും പോസിറ്റീവായി. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 771 പേർക്കാണ് രോഗം ബാധിച്ചത്. 6608 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8802 ആയി. 12 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്. എൽ. ടി. സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 798 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവർ: കോഴിക്കോട് കോർപ്പറേഷൻ 1, നാദാപുരം 1, കാവിലുംപാറ 1. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ: കോഴിക്കോട് കോർപ്പറേഷൻ 3, നാദാപുരം 2. ഉറവിടം വ്യക്തമല്ലാത്തവർ: കോഴിക്കോട് കോർപ്പറേഷൻ 10 (കുതിരവട്ടം, കോട്ടൂളി, ചേവായൂർ, പൊക്കുന്ന്, പുതിയങ്ങാടി, മാങ്കാവ്, കാരപ്പറമ്പ്, എരഞ്ഞിക്കൽ, കല്ലായി), കുന്ദമംഗലം 4, ഫറോക്ക് 2, പുതുപ്പാടി 2, ബാലുശ്ശേരി 1, ചെറുവണ്ണൂർ ആവള 1, കടലുണ്ടി 1, കക്കോടി 1, കാക്കൂർ 1, നടുവണ്ണൂർ 1, നന്മണ്ട 1, നരിക്കുനി 1, പേരാമ്പ്ര 1, വടകര 1.
സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ: കോഴിക്കോട് കോർപ്പറേഷൻ 295, ഒളവണ്ണ 53, ഏറാമല 30, ഓമശ്ശേരി 26, പയ്യോളി 25, മൂടാടി 24, കൊയിലാണ്ടി 23, പേരാമ്പ്ര 18, ഒഞ്ചിയം 16, പെരുവയൽ 16, ചോറോട് 14, പെരുമണ്ണ 13, രാമനാട്ടുകര 13, കൊടുവളളി 12, ചെങ്ങോട്ടുകാവ് 11, ചേളന്നൂർ 9, കൂടരഞ്ഞി 9, നാദാപുരം 9, ഉള്ള്യേരി 9, തിരുവമ്പാടി 8, വടകര 8, കുന്ദമംഗലം 8, ചങ്ങരോത്ത് 8, ചേമഞ്ചേരി 8, കക്കോടി 8, കൂത്താളി 6, മേപ്പയ്യൂർ 6, നടുവണ്ണൂർ 6, മുക്കം 5.
കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർ 12. കോഴിക്കോട് കോർപ്പറേഷൻ 5 (ആരോഗ്യപ്രവർത്തകർ), കൊയിലാണ്ടി 1 ( ആരോഗ്യപ്രവർത്തക), മുക്കം 1 (ആരോഗ്യപ്രവർത്തക), നാദാപുരം 1 ( ആരോഗ്യപ്രവർത്തക), ഓമശ്ശേരി 1 (ആരോഗ്യപ്രവർത്തക), താമരശ്ശേരി 1 (ആരോഗ്യപ്രവർത്തക), തിരുവമ്പാടി 1 (ആരോഗ്യപ്രവർത്തക), വടകര 1 (ആരോഗ്യപ്രവർത്തക).
8802 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികൾ. കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ള മറ്റു ജില്ലക്കാർ 234. വീടുകളിൽ ചികിത്സയിലുളളവർ 5593. പഞ്ചായത്ത്തല കെയർ സെന്ററുകൾ 194. മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ 137 (തിരുവനന്തപുരം 3,കൊല്ലം 01,എറണാകുളം 18,പാലക്കാട് 10, തൃശ്ശൂർ 2,മലപ്പുറം 44,കണ്ണൂർ 58,വയനാട് 1).