Web Desk

വാഷിങ്ടണ്‍

June 02, 2020, 8:50 am

ലോകത്താകെ കോവിഡ് രോഗമുക്തർ 30 ലക്ഷത്തോടടുക്കുന്നു; 63.65 ലക്ഷമായി രോഗികൾ

Janayugom Online

ലോകത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകൾ 63.65 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകളാണ് മരണപ്പെട്ടത്. 29.03 ലക്ഷം പേർ രോഗമുക്തി നേടി. 30.30 ലക്ഷം പേര്‍ നേരിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരും 53,402 പേരുടെ നില അതീവ ഗുരുതരവുമാണ്. യുഎസ്സില്‍ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 18.59 ലക്ഷമായി. 1.07 ലക്ഷം പേരാണ് ഇതുവരെ മരണപ്പെട്ടത്. ബ്രസീലില്‍ 5.29 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു.

ഏറ്റവും അധികം രോഗബാധിച്ചവരുള്ള രാജ്യം ബ്രസീലാണ്. 30,046 പേരാണ് ഇതുവരെ ബ്രസീലില്‍ മരണപ്പെട്ടത്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ബ്രസീലിൽ പുതുതായി സ്ഥിരീകരിച്ചത് 14,556 കേസുകളാണ്. 22,153 കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഫ്രാൻസിനെയും ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്ത് ഏഴാം സ്ഥാനത്തായി.

Eng­lish sum­ma­ry; covid updates world

you may also like this video;