Web Desk

വാ​ഷിം​ഗ്ട​ണ്‍

June 03, 2020, 10:17 am

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷം കടന്നു

Janayugom Online

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷം പിന്നിട്ടു. ആകെ മരണം 3,82,000 കടന്നു. 30 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും റഷ്യയിലും രോഗ വ്യാപനം കൂടുകയാണ്. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,88,000 കടന്നു. 20000 ത്തിലേറെ കേസുകള്‍ ആണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 1,08,026 പേര്‍ ഇതുവരെ കോവിഡ് കടന്നു
ബാധിച്ചു മരിച്ചു. ബ്രസീലില്‍ പുതുതായി 25,978 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബ്രസീലില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,55,000 കടന്നു. ബ്രസീലില്‍ മരണസംഖ്യ 31,000 കടന്നു.

അതേസമയം, റഷ്യയില്‍ 152 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ റഷ്യയില്‍ മരണസംഖ്യ 5037 ആയി. 8863 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ പോസ്റ്റിറ്റീവ് കേസുകളുടെ എണ്ണം 4,23,741 ആയി ഉയര്‍ന്നു. സ്പെയിനില്‍ പുതുതായി 294 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 2,87,000 കടന്നു.
ആകെ 27,127 പേരാണ് രോഗം ബാധിച്ച്‌ മരിച്ചത്. ബ്രിട്ടനില്‍ 324 കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 39,000 കടന്നു. 1653 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Eng­lish summ­ry; covid updates world

you may also like this video;