29 March 2024, Friday

Related news

March 13, 2024
March 12, 2024
March 4, 2024
February 19, 2024
January 22, 2024
January 19, 2024
January 1, 2024
January 1, 2024
December 27, 2023
December 25, 2023

ആഗോളതലത്തില്‍ വ്യാപനം ഉയരുന്നു; ഇംഗ്ലണ്ടില്‍ 26 ഇരട്ടിയായി കോവിഡ് കേസുകള്‍ വര്‍ധിച്ചു

Janayugom Webdesk
ലണ്ടന്‍
August 29, 2021 10:31 pm

വകഭേദങ്ങളുടെ തീവ്രവ്യാപനശേഷിയെ തുടര്‍ന്ന് ആഗോളതലത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇംഗ്ലണ്ടില്‍ 26 ഇരട്ടിയായി കോവിഡ് കേസ് വര്‍ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ആഴ്ച സ്കൂളുകള്‍ തുറക്കാനിരിക്കെയാണ് ഇംഗ്ലണ്ടില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. സ്കൂളുകള്‍ക്ക് പിന്നാലെ സര്‍വകലാശാലകളും കോളജുകളും തുറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചെത്തുന്നതോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 

പ്രാരംഭഘട്ടം മുതല്‍ കര്‍ശന നിയന്ത്രണങ്ങളിലൂടെ കോവിഡിനെ പിടിച്ചുകെട്ടിയിരുന്ന ന്യൂസിലാന്‍ഡില്‍ 83 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. തലസ്ഥാനമായ ഓക്‌ലാന്‍ഡിലാണ് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. 511 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 25 മുതല്‍ 34 പേരുവരെ രോഗബാധിതരായി ആശുപത്രിയില്‍ തുടരുകയാണ്. ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ന്യൂസിലാന്‍ഡില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും നാലാഴ്ചയോളം രാജ്യം അടച്ചിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കോവിഡ് വ്യാപനം രൂക്ഷമായത്. 

കോവിഡ് കേസുകള്‍ നൂറിനു താഴെ മാത്രമായിരുന്ന ഓസ്ട്രേലിയയില്‍ ആയിരത്തിലധികം പ്രതിദിന രോഗികളാണ് നിലവിലുള്ളത്. 1323 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയില്‍സ് കേന്ദ്രീകരിച്ചാണ് രോഗവ്യാപനം. കഴിഞ്ഞ ദിവസം രോഗബാധിതരായ 1218 പേരില്‍ 813 പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. 

അമേരിക്കയിലേയും സ്ഥിതി വ്യത്യസ്തമല്ല. ഒറിഗോണില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനശേഷിയാണ് കോവിഡ് കേസ് കുതിച്ചുയരാനുള്ള കാരണമായി കണക്കാക്കുന്നത്. ഒറിഗോണില്‍ മാത്രം കോവിഡ് ബാധിതരാകുന്നവരുടെ എണ്ണത്തില്‍ ജൂലൈ ഒന്‍പതിന് ശേഷം 990 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം രണ്ടുലക്ഷം കോവിഡ് ബാധിതരാണ് നിലവില്‍ യുഎസിലുള്ളത്. രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് ഇത് 4000 ആയിരുന്നു. 

ENGLISH SUMMARY:COVID UPDATES WORLD
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.