October 1, 2022 Saturday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

പാറത്തോട് ആദ്യ കോവിഡ് 19 പരിശോധന ഫലം നെഗറ്റീവ്

Janayugom Webdesk
നെടുങ്കണ്ടം
May 28, 2020 7:28 pm

പാറത്തോട്ടില്‍ നിന്നും തമിഴ്‌നാട്ടില്‍ പോയ കോറോണ സ്ഥിരീകരിച്ച 21 വയസ്സുകാരന്‍ യുവാവിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കള്‍ക്കളുടേയും കോവിഡ് 19 ഫലം നെഗറ്റീവ്. പ്രാഥമിക ലിസ്റ്റില്‍പ്പെട്ട 21 പേരില്‍ ഒന്‍പത് പേരുടെ ഫലമാണ് ഇന്നലെ അറിഞ്ഞത്. യുവാവുമായി അടുത്ത് ഇടപഴകിയ ബന്ധുക്കളും രണ്ട് സുഹൃത്തുകളുടേയും ശ്രവപരിശോധന ഫലമാണ് ഇന്നലെ വന്നത്. ഫെബ്രുവരിയില്‍ പാറത്തോട്ടിലെ അമ്മവീട്ടില്‍ എത്തിയതായിരുന്നു യുവാവ്. കോവിഡ 19 ഇളവുകള്‍ രാജ്യം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് കെകെപെട്ടിയിലെ സ്വവസതിയിലേയ്ക്ക് പാസ് എടുത്ത് ജീപ്പില്‍ പോവുകയായിരുന്നു.

അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ ശ്രവ പരിശോധനയിലാണ് യുവാവിന് രോഗം സ്ഥിരീകരിച്ചത്. യുവാവിനെ തമിഴ്‌നാട് കൊണ്ടുപോയ ജീപ്പ് ഡ്രൈവര്‍ സഹയാത്രികന്‍ എന്നിവരെ ഇതിനെ തുടര്‍ന്ന് ക്വാറന്റീൻ ചെയ്തിരുന്നു. യുവാവ് താമസിച്ച പാറത്തോട്ടിലെ ബന്ധുക്കള്‍, സുഹൃത്തുകള്‍, അടുത്ത് ഇടപഴകിയവര്‍ എന്നിവരെ കേരളാ ആരോഗ്യവകുപ്പ് അധികൃതര്‍ നിരീ്ഷണത്തിലാക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നെടുങ്കണ്ടം അക്ഷയ, ഇറച്ചികട എന്നിവടങ്ങളില്‍ യുവാവ് വന്നതായി സ്ഥിരീകരിച്ചു.

ഇതുമായി ബന്ധപ്പെട്ട രണ്ടാം ലിസ്റ്റിലെ 23 പേരെ നിരീക്ഷണത്തിലാക്കുകുയായിരുന്നു. ഇനി ശ്രവ പരിശോധന നടത്തിയ 11 ആളുകളുടെ ഫലം കൂടി വരാനുണ്ട്. അത് ഇന്നെത്തുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്ടില്‍ മധുര കോവിഡ് ആശുപത്രിയില്‍ ചികിത്സയിലാണ് കോവിഡ് 19 സ്ഥിരീകരിച്ച യുവാവ്.

Eng­lish sum­ma­ry; The first Covid 19 test result for the parathod was negative

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.