കോവിഡ്: ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്, പ്രതിദിനം 25,000 കേസുകള്‍

Web Desk

ന്യൂഡല്‍ഹി

Posted on July 06, 2020, 9:28 am

കോവിഡ് വ്യാപനത്തില്‍  ലോക രാജ്യങ്ങളുടെ പട്ടികയില്‍  ഇന്ത്യ  മൂന്നാം സ്ഥാനത്താണ്. പ്രതിദിനം 25,000 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടയില്‍ ഇന്ത്യയില്‍ 421 മരണമാണ്  റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്ത്   കോവിഡ് കേസുകള്‍  6,97,887 കടന്നു. ആകെ മരണം 19,700 . രോഗമുക്തി നേടിയവരുടെ എണ്ണം 1,35,205 ആയി.

ജൂണ്‍ മാസമാണ് രാജ്യത്ത് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല് ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആസാമില്‍ പ്രതിദിനം 1,202 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 1,155 കേസുകളാണ് കണ്ടെത്തിയത്. ആകെ കോവിഡ് കേസുകള്‍ 28,061 കടന്നു. പ്രതിദിനം അധിവേഗമാണ് 1000 കേസുകള്‍ വീതം ഓരോ സംസ്ഥാനങ്ങളിലും വര്‍ദ്ധിക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍  206,619 എത്തിയിരിക്കുകയാണ്. കര്‍ണാടക ‑1,925, ബംഗാള്‍— 895, ഗുജറാത്ത്- 725, രാജസ്ഥാന്‍ ‑632, തമിഴ്നാട്ടില്‍ പുതിയതായി 4,150 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഗുജറാത്തില്‍ ആകെ മരണം 1,590 കടന്നിരിക്കുകയാണ്. പഞ്ചാബാണ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നേടിയ സംസ്ഥാനം.

ENGLISH SUMMARY:covid upda­tion in india 6–7‑2020
You may also like this video