Web Desk

വാഷിങ്ടൺ

November 12, 2020, 9:07 pm

കോവിഡ് വ്യാപനം രൂക്ഷമായി അമേരിക്ക

Janayugom Online

അമേരിക്കൻ തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ പുതുതായി ഒന്നര ലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും മരണങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയില്‍ പുതിയതായി 1,45,000 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,238,243 ആയി ഉയര്‍ന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 1535 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 2,47,280 ആയി.
രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസില്‍ കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് കോവിഡ് മൂലം 60,000 പേര്‍ ചിക്ത്സയില്‍ കഴിയുന്നത് ഇതാദ്യമായാണ്. രാജ്യത്ത് ഇപ്പോള്‍ പ്രതിദിനം ശരാശരി 1661 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

രാജ്യത്ത് ആയിരത്തിലധികം കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷാവസാനത്തോടെ ദിനംപ്രതി രോഗികളുടെ എണ്ണം 10 ലക്ഷമായി ഉയര്‍ന്നേക്കാമെന്നാണ് ഗവേഷക സ്ഥാപനമായ പാൻതണ്‍ മാക്രാ ഇക്കണോമിക്സ് അഭിപ്രായപ്പെട്ടത്.

ENGLISH SUMMARY: covid us updates

YOU MAY ALSO LIKE THIS VIDEO