ഇന്ത്യയില്‍ ഈ വര്‍ഷം 33 ശതമാനം പേര്‍ക്ക് മാത്രമേ കോവിഡ് വാക്സിന് നല്കാന് കഴിയുകയുള്ളൂ എന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടി (ഐഎംഎഫ്) ന്റെ പ്രവചനം. ഇന്ത്യയില്‍ കോവിഡ് സാഹചര്യം വളരെ ഗുരുതരമാണെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
കോവിഡ് വാക്സിന് വിതരണത്തില്‍ നിലവിലെ സാഹചര്യമാണ് തുടരുന്നതെങ്കില്‍ 33 ശതമാനം പേര്‍ക്ക് മാത്രമേ വാക്സിന് നല്കാന് കഴിയൂ എന്നാണ് ഐഎംഎഫ് പറയുന്നത്. 5000 കോടി ഡോളറിന്റെ പദ്ധതിയില്‍ 2022 പകുതിയോടെ ആഗോളതലത്തില്‍ പ്രായപൂര്‍ത്തിയായ എത്രപേര്‍ക്ക് വാക്സിന് നല്കാന് കഴിയുമെന്ന വിശകലന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ പ്രായപൂര്‍ത്തിയായ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് നല്‍കുമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഐഎംഎഫിന്റെ പ്രവചനമെന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയിലെ ആരോഗ്യരംഗം വളരെ അധികം തകര്‍ന്നതായും ഐഎംഎഫ് വിലയിരുത്തുന്നു. നിരവധി ആളുകളാണ് ശരിയായ ചികിത്സ ലഭിക്കാതെ ഇന്ത്യയില്‍ മരിക്കുന്നത്. ഇന്നത്തെ ഇന്ത്യയിലെ സാഹചര്യങ്ങള്‍ മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് വലിയ പാഠമാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
2021 അവസാനത്തോടെ ലോക ജനസംഖ്യയുടെ 40 ശതമാനമെങ്കിലും വാക്സിനേഷൻ ലക്ഷ്യമിട്ട് മഹാമാരി അവസാനിപ്പിക്കാൻ 5000 കോടി ഡോളറിന്റെ പദ്ധതിയും ഐഎംഎഫ് നിർദ്ദേശിച്ചു. മുന്നറിയിപ്പ് നൽകിയതുപോലെ സാമ്പത്തിക വീണ്ടെടുക്കൽ അപകടകരമാംവിധം വ്യതിചലിക്കുകയാണ്. സമ്പന്ന രാജ്യങ്ങള്‍ വാക്സിനുകളും ചികിത്സയും ലഭ്യമാക്കുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ മുൻനിര ആരോഗ്യ പ്രവർത്തകര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്കാന് പാടുപെടുകയാണ്. ഇത് സമ്പന്ന,ദരിദ്ര രാജ്യങ്ങൾക്കിടയ്ക്കുള്ള അസമത്വം വര്‍ധിപ്പിക്കുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം ഏപ്രില്‍ അവസാനം വരെ ആഫ്രിക്കയില്‍ രണ്ട് ശതമാനത്തിന് മാത്രമാണ് വാക്സിന് നല്‍കിയത്. എന്നാല്‍ യുഎസില്‍ ആകെ ജനസംഖ്യുടെ 40 ശതമാനത്തിനും യൂറോപ്പില്‍ 20 ശതമാനത്തിനും ആദ്യ ഡോസ് വാക്സിനെങ്കിലും നല്‍കിയിട്ടുണ്ടെന്നും ഐഎംഎഫ് പറഞ്ഞു.
English Summary : covid vaccination in 2021 will be 33 percent says imf
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.