Web Desk

ന്യൂഡല്‍ഹി

February 24, 2021, 4:59 pm

രാജ്യത്ത് കോവിഡ് രണ്ടാം ഘട്ട വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍

Janayugom Online

രാജ്യത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. വാക്സിനേഷന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. കോവിഡ് മുന്‍നിര പൊരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന്‍ നല്‍കി വന്നത്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളിലുള്ളര്‍ക്കും വാക്സിന്‍ ലഭ്യമായി തുടങ്ങും. മറ്റ് രോഗങ്ങളുള്ളവര്‍ക്ക് 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഈ സാഹചര്യത്തില്‍ വാക്സിന്‍ നല്‍കുമെന്ന് ജാവഡേക്കര്‍ പറഞ്ഞു. ഇതിനായി 10000 സര്‍ക്കാര്‍ ആശുപത്രികളും 20000 സ്വകാര്യ ആസുപത്രികളും വാക്സിനേഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കും. നിലവില്‍ രാജ്യത്ത് ഒന്നേകാല്‍ കോടി ജനങ്ങളാണ് വാക്‌സിന്‍ സ്വീകരിച്ചത്. 

ENGLISH SUMMARY:covid vac­ci­na­tion in the coun­try from Monday
You may also like this video