രാജ്യത്ത് 87 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് നൽകി. ആദ്യഘട്ട വാക്സിനേഷൻ മാർച്ച് ആദ്യത്തോടെ പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരിക്കുന്നത്. 50 വയസിനു മുകളിലുള്ളവർക്ക് അടുത്ത മാസം മുതൽ വാക്സിൻ നൽകാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അതേസമയം കോവിഡ് വാക്സിന്റെ ണ്ടാമത്തെ ഡോസ് വിതരണത്തിൽ മെല്ലെപോക്ക് ഉണ്ടെന്ന ആരോപണം കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി. 1.7 ലക്ഷം പേർ രണ്ട് ഡോസും സ്വീകരിച്ചുവെന്ന് മന്ത്രാലയം വ്യക്തമാക്കി. കേരളം ഉൾപ്പടെ 14 സംസ്ഥാനങ്ങൾ വാക്സീനേഷനിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
English summary: Covid vaccination india updates
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.