Web Desk

തിരുവനന്തപുരം

January 01, 2021, 11:57 am

ഫൈസര്‍ വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി

Janayugom Online

ഫൈസര്‍ വാക്സിന്‍ ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി. അടിയന്തര ഘട്ടത്തില്‍ ഫൈസറിന്റെ വാക്സിന്‍ ഉപയോ​ഗിക്കാമെന്നാണ് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ രാജ്യങ്ങള്‍ക്കും വേണ്ട അളവില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉറപ്പാക്കണം .

വാക്സിന് സാധുത നൽകാൻ സംഘടന മുന്നോട്ടുവെച്ച മാനദണ്ഡങ്ങൾ ഫൈസർ-ബയോൺടെക് പാലിച്ചിട്ടുള്ളതിനാലാണ് രാജ്യങ്ങൾ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്സിന്റെ സുരക്ഷ, ഗുണനിലവാരം എന്നിവയെക്കുറിച്ചുള്ള വിശദമായ അവലോകനത്തിന് ശേഷമാണ് ഫൈസര്‍ വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Eng­lish sum­ma­ry: Covid vac­cine approved by WHO

You may also like this video: