12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

September 19, 2024
May 19, 2024
May 14, 2024
May 10, 2024
May 10, 2024
May 8, 2024
April 30, 2024
April 28, 2024
April 26, 2024
April 24, 2024

യുഎസിൽ ആറുമാസം മുതലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ അനുമതി

Janayugom Webdesk
June 19, 2022 10:41 am

ആറുമാസം മുതലുള്ള കുട്ടികളിൽ ​ഫൈസർ, മോഡേണ വാക്സിനുകൾ ഉപയോഗിക്കുന്നതിന് യുഎസ് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി.

കോവിഡ് വാക്സിനെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവെപ്പ് എന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. ഈ വാക്സിനുകൾ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയ ആദ്യ രാജ്യമാണ് യുഎസ്.

നേര​ത്തേ അഞ്ചുവയസിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനാണ് അനുമതിയുണ്ടായിരുന്നത്. അടിയന്തര ഘട്ടങ്ങളിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളിൽ വാക്സിൻ ഉപയോഗിക്കാനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയത്.

കുഞ്ഞുങ്ങളിൽ കോവിഡ് വാക്സിൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് തുടങ്ങിയിട്ടുണ്ട്. രക്ഷിതാക്കൾക്ക് കുഞ്ഞുങ്ങളുമായി വാക്സിൻ സ്വീകരിക്കാൻ അടുത്താഴ്ച മുതൽ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്താമെന്നും ബൈഡൻ അറിയിച്ചു.

Eng­lish summary;covid vac­cine approved for 6 months old chil­dren in US

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.