രാജ്യത്തെ ഏഴ് കമ്പനികൾക്ക് കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Web Desk

ന്യൂഡല്‍ഹി

Posted on September 18, 2020, 7:04 pm

രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്ന് പിടിക്കുമ്പോള്‍ വാക്സിന്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇപ്പോഴിതാ ഏഴ് കമ്പനിക്കാണ് വാക്സിന്‍ പരീക്ഷണത്തിനായി രാജ്യത്ത് അനുമതി നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.പ്രമുഖ കമ്പനികളായ ഭാരത് ടെക്ക് ഉള്‍പ്പെടുയുള്ള ഏഴ് കമ്പനിക്കാണ് വാക്സിന്‍ പരീക്ഷണത്തിനായി അനുമതി നല്‍കിയത്.

അതേ സമയം അടുത്ത വര്‍ഷം പകുതിയോടെ കോവിഡ് വൈറസിനെ പിടിച്ചുകൊട്ടാന്‍ കഴിയുമെന്നും കാര്യങ്ങൾ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്ന് എംയിസ് കമ്മ്യൂണിറ്റി മെഡിസിൻ തലവൻ ഡോ. സഞ്ജയ് റായ് പറഞ്ഞു. നിലവില്‍ കോവാക്സിന്റെ രണ്ടാം ഘട്ടമാണ് പുരോഗമിക്കുകയാണ് രാജ്യത്ത്.

ഇതുവരെ 600 പേരിലാണ് മരുന്നിന്റെ പരീക്ഷണം നടത്തിയതെന്ന് അദ്ദേഹം അറിയിച്ചു. പരീക്ഷണങ്ങള്‍ വിജയകരായി മുന്നോട്ട് പോകുവാന്‍ കഴിഞ്ഞാല്‍ അടുത്ത വര്‍ഷം പകുതിയോടെ വാക്സിന്‍ ലഭ്യമായേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:covid vac­cine approved for sev­en com­pa­nies in the coun­try; Union Min­istry of Health
You may also like this video