Web Desk

ന്യൂഡല്‍ഹി

May 06, 2021, 12:30 pm

രാജ്യത്ത് കുട്ടികൾക്കും വാക്സിൻ നൽകുന്നത് ആലോചനയിൽ

Janayugom Online

രാജ്യത്തെ 12 മുതൽ 15 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നത് ആലോചനയിൽ. മൂന്നാം കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.

കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതേതീരുമാനമെടുത്ത സാഹചര്യത്തിലാണ് നീക്കം. തുടർനടപടികളുമായി മുന്നോട്ട് പോകാമെന്നാണ് വിദഗ്ധ സമിതിയുടെ നിർദേശം. അതേസമയം സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് നാലു ലക്ഷം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യയും ഉയരുകയാണ്.

Eng­lish sum­ma­ry; covid vac­cine child  in india

You may also like this video;