Web Desk

ഗുണ്ടൂർ

January 24, 2021, 5:35 pm

കോവിഡ് വാക്സിനെടുത്ത ആശാ വര്‍ക്കര്‍ മരിച്ചു

Janayugom Online

കോവിഡ് വാക്സിൻ കുത്തിവെയ്പ്പെടുത്ത ആശാ വർക്കർ മരിച്ചു. ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ 42 കാരി വിജയലക്ഷ്മിയാണ് മരിച്ചത്.

ജനുവരി 19ന് വാക്സിൻ സ്വീകരിച്ച വിജയലക്ഷ്മിക്ക് ഉടൻ തന്നെ ശാരീരികാസ്വസ്ഥതകൾ ആരംഭിച്ചിരുന്നു. തുടർന്ന് ഇവരെ ഗുണ്ടൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനുവരി 21ന് ബോധരഹിതയായി. പിന്നീട് ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയായിരുന്നു.

തലച്ചോറിലുണ്ടായ സ്ട്രോക്കാണ് മരണകാരണമെന്ന് പ്രാഥമിക പരിശോധനക്ക് ശേഷം ഡോക്ടർമാർ അറിയിച്ചു. മരണകാരണം വ്യക്തമായി അറിയുന്നതിനായി കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും പോസ്റ്റമോർട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യങ്ങൾ വ്യക്തമാവുകയുള്ളൂവെന്നും ഡോക്ടർമാർ പറഞ്ഞു.

ENGLISH SUMMARY: COVID VACCINE DEATH IN ANDHRA PRADESH

YOU MAY ALSO LIKE THIS VIDEO