August 7, 2022 Sunday

Related news

July 28, 2022
July 28, 2022
July 23, 2022
July 19, 2022
June 29, 2022
June 12, 2022
June 7, 2022
June 4, 2022
May 12, 2022
April 26, 2022

വാക്സിൻ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിൽ; വിതരണത്തിനു ചർച്ച തുടങ്ങി നീതി ആയോഗ്

Janayugom Webdesk
ന്യൂഡൽഹി
July 21, 2020 9:15 pm

രാജ്യത്ത് കോവി‍ഡ് വാക്സിൻ വിതരണത്തിനുളള ചർച്ചകൾ തുടങ്ങിയെന്ന് നീതി ആയോഗ്. വാക്സിനു വിലനിയന്ത്രണം ഏർപ്പെടുത്തും. പരീക്ഷണം തുടരുന്നതിനൊപ്പമാണ് വിതരണസാധ്യത ആലോചിക്കുന്നത്. ഓക്സ്ഫഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയിലാകും നടക്കുക.

ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ ഇന്ത്യയിൽ ഒാഗസ്റ്റിൽ പരീക്ഷണം തുടങ്ങുമെന്നു പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ 100 കോടി ഡോസ് വാക്സിൻ നിർമിക്കാനാണു ശ്രമമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല പറഞ്ഞു.

ഓക്സ്ഫഡ് സർവകലാശാല സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ഉൽപദാന കരാറുണ്ടാക്കിയിട്ടുണ്ട്. ഓക്സ്ഫഡ് വാക്സിൻറെ അന്തിമഘട്ട പരീക്ഷണം വിജയിച്ചാൽ അതിവേഗം ഇന്ത്യയിലും മിതമായ വിലയിൽ ലഭ്യമാക്കാനാകുമെന്നാണു സിറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ പ്രതീക്ഷ.

Eng­lish sum­ma­ry; covid vac­cine dis­tri­b­u­tion dis­cus­sion starts

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.