കോവിഡ് വാക്സിന് രാജ്യത്ത് ഫെബ്രുവരിയോടെ വിതരണത്തിന് എത്തുമെന്ന് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കുമാണ് വാക്സിന് നല്‍കുക. ഏപ്രിലോടെ ബാക്കിയുള്ളവര്‍ക്കും കോവിഡ് വാക്സിന് വിതരണത്തിനായി എത്തിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വാക്സിന്റെ രണ്ട് ഡോസിന് പരമാവധി 1000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് സിറം അറിയിച്ചു.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു . കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,04,365 ആയി. ഇന്നലെ 584 പേര് കൂടി മരിച്ചതോടെ ആകെ മരണം 1,32,162 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ രാജ്യത്ത് 4,43,794 പേര് ചികിത്സയിലുണ്ട്. 84,28,409 പേര് ഇതുവരെ കോവിഡ് രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 12,95,91,786 കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 10,83,397 സാമ്പിളുകളും ഇന്നലെയാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
English summary: covid vaccine india updates
You may also like this video: