August 7, 2022 Sunday

Related news

July 28, 2022
July 28, 2022
July 23, 2022
July 19, 2022
July 7, 2022
June 29, 2022
June 24, 2022
June 19, 2022
June 19, 2022
June 15, 2022

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2021 8:14 am

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. ആദ്യ ലോഡുമായി ട്രക്കുകൾ പൂനൈയിൽ നിന്ന് പുറപ്പെട്ടു. കോവിഷീൽഡിന്റെ ആദ്യ ലോഡുകളാണ് പൂനൈയിൽ നിന്ന് പുറപ്പെട്ടത്. താപനില ക്രമീകരിച്ച മൂന്നു ട്രക്കുകളിലാണ് വാക്സിൻ കൊണ്ടുപോകുന്നത്. ചെനൈ അടക്കം നാലു പ്രധാന ഹബ്ബുകളിൽ വാക്സിൻ ഇന്നെത്തും.

പൂനെയിൽ നിന്നും 10 വിമാനങ്ങളിലായി രാജ്യത്തെ 13 കേന്ദ്രങ്ങളിലേക്കാണ് വാക്സിൻ കൊണ്ടുപോകുന്നത്. ഡൽഹി, ചെന്നൈ, ബം​ഗളൂരു, ​ഗുവാഹത്തി തുടങ്ങിയവ ഉൾപ്പെടുന്നു. എട്ടു പാസഞ്ചർ വിമാനങ്ങളും രണ്ട് കാർ​ഗോ വിമാനങ്ങളുമാണ് വാക്സിൻ വിതരണത്തിനായി ഉപയോ​ഗിക്കുന്നത്. 13 കേന്ദ്രങ്ങളിൽ നിന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും വിതരണം നടത്തും.

ഇന്നലെ സർക്കാർ കോവിഷീൽഡിനായി പർച്ചേസ് ഓർഡർ നൽകിയതോടെയാണ് വാക്സിൻ വിതരണം വൈകുന്നതിന് കാരണമായ എല്ലാ തടസങ്ങളും നീങ്ങിയത്. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വ്യോമമാർഗം കർണാൽ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ഹബുകളിലേക്കാണ് വാക്സിൻ എത്തിക്കുന്നത്. പിന്നീട് അവിടെനിന്ന് സംസ്ഥാനങ്ങളിലെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.

ജനുവരി 16 മുതലാണ് രാജ്യത്ത് വാക്സീൻ കുത്തിവയ്പ്പ് തുടങ്ങുന്നത്. ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പൊലീസുകാർ, സൈനികർ തുടങ്ങി മുൻഗണനാ പട്ടികയിൽ ഉള്ള മൂന്നു കോടി പേർക്കാണ് വാക്സിൻ ആദ്യം ലഭിക്കുക.

ENGLISH SUMMARY: COVID VACCINE DISTRIBUTION STARTS IN INDIA

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.