കോവിഡ് 19 നെ പിടിച്ചു കെട്ടാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് വൈദ്യശാസ്ത്ര ലോകം. കൊറോണ വൈറസിനെതിരെ പുതിയതായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളിലൊന്ന് കുരങ്ങുകളിൽ പരീക്ഷിച്ച് വിജയിച്ചതായി റിപ്പോർട്ടുകൾ. റീസസ് കുരങ്ങുകളിലാണ് പരീക്ഷണം. പരീക്ഷണം കുരങ്ങുകളിൽ വിജയിച്ചതിനെ തുടർന്ന് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഏപ്രിൽ 16 ന് ചൈനയിൽ തുടങ്ങി. ബെയ്ജിങ് ആസ്ഥാനമായുള്ള സിനോവാക്ക് ബയോടെക് കമ്പനിയാണ് വാക്സിൻ വികസിപ്പിച്ചത്.
പരീക്ഷണം എട്ടു കുരങ്ങുകളിലാണ് നടത്തിയത്. നാലു കുരങ്ങുകളിൽ കുറഞ്ഞ അളവിലും നാലു കുരങ്ങുകളിൽ കൂടുതൽ അളവിലുമാണ് വാക്സിൻ ഡോസ് നൽകിയത്. വാക്സിൻ നൽകി മൂന്നാഴ്ചയ്ക്ക് ശേഷം ഗവേഷകർ കോവിഡിന് കാരണമായ സാർസ് കോവ് 2 വൈറസ് കുരങ്ങുകളുടെ ശ്വാസകോശത്തിലേക്ക് കടത്തി വിട്ടു. എന്നാൽ, ഒരു കുരങ്ങു പോലും വൈറസിന്റെ പ്രകടമായ അണുബാധ കാണിച്ചില്ല.
ഏറ്റവും കൂടിയ അളവിൽ വാക്സിൻ ഡോസ് നൽകിയ കുരങ്ങുകളിലാണ് ഏറ്റവും മികച്ച ഫലം കണ്ടത്. വൈറസ് കടത്തി വിട്ട് ഏഴു ദിവസം കഴിഞ്ഞ് നടത്തിയ പരിശോധനയിൽ കുരങ്ങുകളുടെ ശ്വാസകോശത്തിന്റെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. കുറഞ്ഞ അളവിൽ വാക്സിൻ ഡോസ് നൽകിയ മൃഗങ്ങളിൽ നേരിയ തോതിലുള്ള വൈറസ് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടെങ്കിലും അണുബാധ നിയന്ത്രിക്കാൻ അവയ്ക്കായി.
പരീക്ഷണ ഫലം വലിയ ആത്മവിശാസ്വം നൽകുന്നുണ്ടെന്നും മനുഷ്യരിൽ ഇത് ഫലപ്രദമാകുമെന്നും സിനോവാക് സീനിയർ ഡയറക്ടർ മെങ് വെയ്നിങ് പറയുന്നു. ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ വാക്സിൻ നിർമ്മാതാക്കൾക്കും ഇത്തരമൊരു വാക്സിൻ ഉണ്ടാക്കാൻ കഴിയുമെന്ന മെച്ചം കൂടി ഈ വാക്സിനുണ്ട്.
ENGLISH SUMMARY: covid vaccine experiments in monkeys
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.