ഓക്സ്ഫോഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന് വിതരണത്തിന് തയ്യാറാക്കിയാതായി റിപ്പോര്‍ട്ട്. അടുത്ത മാസത്തേക്ക് വാക്സിന് നല്‍കുമെന്ന് ബ്രിട്ടീഷ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിനുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആശുപത്രികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഓക്സ്ഫോഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്നാണ് വാക്സിന് നിര്‍മ്മാണം. എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ജോര്‍ജ് ഏലിയറ്റ് ആശുപത്രിയിലാണ് വാക്സിന് വിതരണത്തിനായി ഒരുക്കാന്‍ നിര്‍ദ്ദേശം.
ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തരാണ് ആദ്യം വാക്സിന് സ്വീകരിക്കുക. വിതരണത്തിനുള്ള കോവിഡ് വാക്സിന് അടത്താഴ്ച തന്നെ ആശുപത്രിയില്‍ എത്തിക്കുമെന്നാണ് സൂചന. ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് അവതരിപ്പിക്കുന്ന ആശുപത്രി കൂടിയായ ജോര്‍ജ് ഏലിയറ്റ് ആശുപത്രിക്ക് സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ ചര്‍ച്ച നടത്തുകയാണ്. ലണ്ടന്‍ പൊലീസിന്റെയും സൈന്യത്തിന്റെയും സേവനം ഇതിനായി ഉപയോഗിക്കും.
ENGLISH SUMMARY:Covid vaccine first batch is be delivered to a London hospital next week
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.