Web Desk

ന്യൂഡൽഹി

May 25, 2021, 5:25 pm

കോവിഡ് വാക്സിന്റെ ജിഎസ്ടി നികുതി ഒഴിവാക്കിയേക്കും: തീരുമാനം വെള്ളിയാഴ്ച

Janayugom Online

കോവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ തീരുമാനമായേക്കും. നിലവില്‍ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണമായി ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണ്ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വിവിധ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish sum­ma­ry; covid vac­cine GST council

You may also like this video;