Web Desk

ന്യൂഡല്‍ഹി

January 02, 2021, 5:25 pm

സൗജന്യ കോവിഡ് വാക്സിൻ എല്ലാവര്‍ക്കുമില്ല; പ്രസ്ഥാവന തിരുത്തി ഹര്‍ഷ വര്‍ധൻ

Janayugom Online

കോവിഡ് വാക്സിൻ എല്ലാവര്‍ക്കും സൗജന്യമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്റെ പ്രസ്ഥാവനയില്‍ മാറ്റം.രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് മാത്രമാണ് വാക്സിൻ നല്‍കാൻ തീരുമാനിച്ചിരിക്കുന്നത്. അതില്‍ ആദ്യഘട്ടത്തില്‍ രാജ്യത്തെ മൂന്ന് കോടി ജനങ്ങള്‍ക്ക് മാത്രമാണ് സൗജന്യമായി വിതരണം നല്‍കുന്നത്. മൂന്ന് കോടി പേരില്‍ ആരോഗ്യപ്രവര്‍ത്തകരും  കോവിഡ് മുന്നണി പോരാളികളും  ഉള്‍പ്പെടുന്നു. രാജ്യത്ത് അവശേഷിക്കുന്ന 27 കോടി ജനങ്ങള്‍ക്ക് വാക്സിൻ എങ്ങനെ വിതരണം ചെയ്യുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വരുത്തിയിട്ടില്ല.

നേരത്തെ രാജ്യത്ത് ഉടനീളം കോവിഡ് വാക്സിൻ സൗജന്യമായി നല്‍കുമെന്ന് ഹര്‍ഷ വര്‍ധൻ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്സിൻ സൗജന്യമായിരിക്കില്ലെന്നാണ് കേന്ദ്രം നേരത്തെ എടുത്തിരിക്കുന്ന നിലപാട്.

ENGLISH SUMMARY: covid vac­cine har­sha vard­han statement

YOU MAY ALSO LIKE THIS VIDEO