Web Desk

ന്യൂഡല്‍ഹി

July 09, 2021, 2:40 pm

18 വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഡിസംബറിനുള്ളില്‍ വാക്‌സിന്‍; കോവിഡ് കേസുകള്‍ ഉയരാതെ സംസ്ഥാനങ്ങള്‍ നോക്കണം

Janayugom Online

18 വയസ്സ് പൂര്‍ത്തിയായ എല്ലാപേര്‍ക്കും ഡിസംബറിനുള്ളില്‍ വാക്‌സിന്‍ ലഭിക്കുമെന്ന് ദേശീയ വാക്‌സിന്‍ അഡ്മിനിസ്ട്രേഷന്‍ വിദഗ്ധ സമിതി തലവന്‍ ഡോ എന്‍.കെ. അറോറ. ജൂണിലും ജൂലൈയിലും വാക്‌സിന്‍ നല്‍കിയതില്‍ വര്‍ധനവുണ്ടായതായും, അടുത്ത മാസം 18 ഡോസ് നല്‍കുമെന്നും ഡോ അറോറ പറഞ്ഞു.

കൂടുതല്‍ വാക്‌സിന്‍ കേന്ദ്രകള്‍ നിര്‍മ്മിക്കുന്നത് വെല്ലുവിളിയാണെന്നും, കോവിഡ് കേസുകള്‍ ഉയരാതെ സംസ്ഥാനങ്ങള്‍ നോക്കണം എന്നും 11 സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കൂടുതലാണെന്നും കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; covid vac­cine india

you may also like this video;