ഇന്ത്യന്‍ നിര്‍മിത കോവി‍ഡ് വാക്സില്‍ ഓഗസ്റ്റില്‍

Web Desk

ന്യൂഡൽഹി

Posted on July 03, 2020, 9:14 am

ഇന്ത്യന്‍ നിര്‍മിത കോവി‍ഡ് വാക്സിന്‍ ഓഗസ്റ്റില്‍ 15ന് പുറത്തിറക്കാൻ ധാരണ. അവസാനഘട്ട പരീക്ഷണം ഉടൻ പൂര്‍ത്തിയാക്കാന്‍ ഐസിഎംആര്‍. ഭാരത് ബയോടെക് ഇന്റെര്‍നാഷണല്‍ ലിമിറ്റ‍ഡുമായി ചേര്‍ന്നാണ് വാക്സിൻ വികസിപ്പിച്ചത്. പ്രധാനമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് കോവി‍ഡ് വാക്സിന്‍ ഓഗസ്റ്റില്‍ 15ന് പുറത്തിറക്കാൻ ധാരണയായത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,903 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 6,27,168 പേര്‍ക്കാണ് രാജ്യത്ത് വെെറസ്ബാധ സ്ഥിരീകരിച്ചത്. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 379 പേര്‍ മരിച്ചു.

Eng­lish sum­ma­ry: covid vac­cine made by india