Web Desk

ന്യൂയോർക്ക്

October 28, 2020, 9:52 pm

കോവിഡ് വാക്സിൻ ഈ വർഷം ലഭ്യമാക്കും; ഫിസർ

Janayugom Online

കൊറോണ വൈറസ് വാക്സിൻ ഈ വർഷം തന്നെ ലഭ്യമാക്കാനായേക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് ഫാർമ ഭീമൻമാരായ ഫിസർ. ക്ലിനിക്കൽ പരിശോധന കൃത്യമായി തുടരാനാകുകയും വാക്​സിന്​ ആവശ്യമായ അനുമതികൾ ലഭിക്കുകയും ചെയ്​താൽ യുഎസിൽ 2020ൽ തന്നെ 40 ദശലക്ഷം ഡോസും അടുത്തവർഷം മാർച്ചോടെ 100 ദശലക്ഷം ഡോസ്​ വാക്​സിനും വിതരണം ചെയ്യാനാകുമെന്നാണ് ഫിസർ ചീഫ്​ എക്​സിക്യൂട്ടീവ്​ ആൽബർട്ട്​ ബൗർല അവകാശപ്പെടുന്നത്.

എന്നാൽ വാക്​സിന്റെ ഫലപ്രാപ്​തി വിലയിരുത്തുന്ന മാനദണ്ഡങ്ങളിൽ കമ്പനി ഇപ്പോഴും എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് 19തിനെതിരെ ഒന്നിലധികം വാക്​സിനുകൾ ഫിസർ നിർമ്മിക്കുന്നുണ്ടെന്നാണ്​ നേരത്തേ പുറത്തുവന്ന വിവരം. ജർമൻ കമ്പനിയായ ബയോ എൻടെക്കുമായി ചേർന്നാണ്​ ഫിസറി​ന്റെ വാക്​സിൻ നിർമ്മാണം.

ആദ്യഘട്ട പരീക്ഷണങ്ങളിൽ വാക്​സിൻ ആന്റിബോഡി ഉല്പാദിപ്പിക്കുന്നതിലും പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലും വിജയകരമായിരുന്നു. ഒക്​ടോബറിൽ തങ്ങൾ നിർമ്മിക്കുന്ന കോവിഡ്​ വാക്​സിൻ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുമെന്ന്​ കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്സിൻ നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് കമ്പനി തയ്യാറാക്കിയിട്ടുള്ള ടൈംടേബിൾ പ്രകാരം നവംബർ മൂന്നാം വാരത്തോടെ വാക്​സിന്റെ അന്തിമ അനുമതി തേടുമെന്നും കമ്പനി അറിയിച്ചു.

Eng­lish sum­ma­ry; covid vac­cine pfiz­er lat­est updation

You may also like this video;