September 28, 2022 Wednesday

Related news

September 25, 2022
September 22, 2022
September 21, 2022
August 29, 2022
August 25, 2022
August 24, 2022
August 18, 2022
August 18, 2022
August 9, 2022
August 5, 2022

കോവിഡ് വാക്സിന്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ റഷ്യ ശ്രമിക്കുന്നു

Janayugom Webdesk
ലണ്ടൻ
July 17, 2020 11:21 am

റഷ്യൻ ഇന്റലിജൻസ് ഏജൻസിയുടെ ഭാഗമായിട്ടുള്ള ഹാക്കർമാർ കോവിഡ് വാക്സിൻ സംബന്ധിച്ച വിവരങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതായി ബ്രിട്ടന്റെ സൈബർ സെക്യൂരിറ്റി ഏജൻസിയായ നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ. എപിടി29 എന്ന സംഘമാണ് മോഷണശ്രമം നടത്തിയതെന്നും ബ്രിട്ടനെ കൂടാതെ അമേരിക്കയിലും കാനഡയിലും സമാനമായ ശ്രമം കണ്ടെത്തിയെന്നും ഏജൻസി അറിയിച്ചു. 

ഡ്യൂക്ക്സ്, കോസി ബിർ എന്നീ പേരുകളിൽ അറിയപ്പെടുന്ന എപിടി 29 എന്ന സംഘമാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് റഷ്യൻ ഇന്റലിജൻസ് ഏജൻസിയുടെ ഭാഗമാണ്. അമേരിക്കയും കാനഡയും സമാനമായ കാര്യം പങ്കുവച്ചിട്ടുണ്ടെന്നും ഏജൻസി വക്താവ് അറിയിച്ചു. 

സൈബർ ആക്രമണങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങൾക്ക് രക്ഷനേടുന്നതിനാണ് വിവരങ്ങൾ പുറത്തുവിടുന്നതെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് പറഞ്ഞു. റഷ്യയും കോവിഡ് ദുരന്തത്തിനെതിരായ പോർമുഖത്ത് നിൽക്കുമ്പോൾ ഇത്തരം പ്രവർത്തികൾ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനും മറ്റു രാജ്യങ്ങളും കോവിഡിനെ തുരത്താനുള്ള വാക്സിൻ കണ്ടെത്താൻ അഹോരാത്രം പ്രവർത്തിക്കുമ്പോൾ റഷ്യയിൽ നിന്നുള്ള ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 

ENGLISH SUMMARY:covid vac­cine report hack­ing by russia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.