Web Desk

തിരുവനന്തപുരം

April 29, 2021, 8:41 am

കോവിഡ് വാക്സിന്‍ വിതരണം; രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മുൻഗണന

Janayugom Online

കോവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാ‍ർ ഉത്തരവ്. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മുൻഗണന നൽകിയുള്ളതാണ് പുതിയ മാർഗരേഖ. ആദ്യ ഡോസ് എടുത്തു കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് ആദ്യം വാക്സിൻ നൽകാനാണ് മാര്‍ഗരേഖ.

കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4–6 ആഴ്ച കഴിഞ്ഞവർക്കും കോവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6–8 ആഴ്ച കഴിഞ്ഞവർക്കുംമാണ് മുൻഗണന. നിലവില്‍ സ്പോട് അലോട്മെന്റ് വഴിയാകും വാക്സിൻ നൽകുക. ഇതോടൊപ്പം പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാർഗരേഖ പറയുന്നു. വാക്സിനേഷന് ശേഷം മാത്രമെ ഇവര്‍ക്ക് ഓൺലൈൻ ബുക്ക് ചെയ്യാൻ സ്ലോട്ട് നൽകുകയുള്ളൂ.

ENGLISH SUMMARY:covid vac­cine sup­ply; Pref­er­ence for sec­ond dose recipients
You may also like this video