October 1, 2022 Saturday

പുതിയ നേട്ടവുമായി തായ്‌ലാന്റ്; കോവിഡ് വാക്സിൻ മരുന്ന് കുരങ്ങുകളിൽ പരീക്ഷിക്കും

Janayugom Webdesk
ബാങ്കോക്ക്
May 24, 2020 12:43 pm

കോവിഡ് വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ലോകരാജ്യങ്ങൾ. എന്നാൽ, വാക്സിൻ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ സുപ്രധാന നാഴിക കല്ല് പിന്നിട്ടുവെന്നാണ് തായ്‌ലന്റിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. ലോകമെമ്പാടും 100 ലധികം വാക്സിനുകളാണ് ഗവേഷകർ വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടതാണ് തായ്‌ലാന്‍ഡിന്റെ വാക്സിനും. വാക്സിനുകൾ കുരങ്ങുകളിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകർ. നേരത്തെ എലികളിൽ പരീക്ഷിച്ചിരുന്നു അത് വിജയകരമായതോടെയാണ് കുരങ്ങുകളിൽ പരീക്ഷണത്തിനൊരുങ്ങുന്നത്. വരുന്ന സെപ്റ്റംബറോടെ പരീക്ഷണത്തിന്റെ ഫലങ്ങള്‍ ലഭ്യമാകുമെന്ന് തായ്‌ലാന്‍ഡ് വിദ്യാഭ്യാസശാസ്ത്ര, ഗവേഷണ വകുപ്പ് മന്ത്രി സുവിത് മേസിന്‍സീ പറഞ്ഞു. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ അടുത്ത വര്‍ഷത്തോടെ വാക്‌സിന്‍ തയ്യാറാകും. മെഡിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ടുമെന്റിലെ നാഷണല്‍ വാക്‌സിന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ചുലാലങ്കോണ്‍ യൂണിവേഴ്‌സിറ്റി വാക്‌സിന്‍ റിസര്‍ച്ച്‌ സെന്റര്‍ എന്നിവര്‍ ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

Eng­lish sum­ma­ry; Covid Vac­cine; Thai­land with new advan­tage; The drug will be test­ed in monkeys

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.