Web Desk

തിരുവനന്തപുരം

January 04, 2021, 8:21 am

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിന്‍ പരിശീലനം ഇന്നാരംഭിക്കും

Janayugom Online

കോവിഡ് വാ​ക്​​സി​നു​ക​ള്‍​ക്ക്​​ കേ​ന്ദ്രം അ​നു​മ​തി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കും. ഒ​രു കേ​ന്ദ്ര​ത്തി​ല്‍ ​പ്ര​തി​ദി​നം 100 പേ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കാ​നാ​ണ്​ കേ​ന്ദ്ര​നി​ര്‍ദ്ദേശം. എ​ല്ലാ ജി​ല്ല​യി​ലും 100 വീ​തം കേ​ന്ദ്ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കുന്ന രീതിയിലാണ് ക്രമീകരണം .എങ്കില്‍ തന്നെയും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രി​ലെ മാ​ത്രം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ മൂ​ന്നു​മാ​സ​ത്തി​ലേ​റെ വേ​ണ്ടി വരും.

ഒ​രാ​ള്‍ക്ക്​ ര​ണ്ട്​ ഘ​ട്ട​മായാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കുക. ആ​ദ്യ വാ​ക്​​സി​നേ​ഷ​ന്‍ ശേഷം നാ​ല്​ മു​ത​ല്‍ എ​ട്ട്​ ആ​ഴ്​​ച കഴിഞ്ഞാണ് ​രണ്ടാം ഘട്ടം ന​ല്‍​കുന്നത് .സം​സ്ഥാ​ന​ത്ത്​ ആ​റാ​ഴ്​​ച ഇ​ട​വേ​ള​ക്ക്​ ശേ​ഷം ര​ണ്ടാം വാ​ക്​​സി​ന്‍ ന​ല്‍​കാ​നാ​ണ്​ ആ​ലോ​ചന.

വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​വ​രു​ടെ വി​വ​രം ശേ​ഖ​രി​ക്കു​​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നും കോ​വി​ഡ്​ വാ​ക്​​സി​ന്‍ ബെ​നി​ഫി​ഷ​റി മാ​നേ​ജ്​​മെന്‍റ്​ സി​സ്​​റ്റം (സി​വിബിഎ​സ്) എ​ന്ന ഓണ്‍ലൈന്‍ സം​വി​ധാ​നം കേന്ദ്രം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലെ ഇ​ല​ക്​​ട്രോ​ണി​ക്​ വാ​ക്​​സി​ന്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ നെ​റ്റ്​​വ​ര്‍​ക് വി​പു​ല​മാ​ക്കി​യ​താ​ണ്​ പു​തി​യ സംവിധാനം.

Eng­lish sum­ma­ry : covid vac­cine train­ing for health work­ers in the state will begin today
you may also like this video