Web Desk

ന്യൂഡല്‍ഹി

September 27, 2020, 4:17 pm

കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കും; റിപ്പോര്‍ട്ടുകള്‍ പുറത്ത്

Janayugom Online

കോവിഡ് മഹാമാരിക്കതിരെയുള്ള വാക്സിന്‍ വ്യാപകമായി ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാരിനെ ഉദ്ദരിച്ച് ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വാക്സിന്‍ വാങ്ങാന്‍ കഴിയാത്ത പാവപ്പെട്ടവര്‍ക്ക് ഇത് സൗജന്യമായി ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ദേശീയ പ്രതിരോധ പരിപാടി പ്രകാരം കുട്ടികളക്കും സ്ത്രീകള്‍ക്കും വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. വാക്സിന്‍ മൂലം മാറുന്ന 12 രോഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുന്നത്. ഇതില്‍ ചില വാക്സിനുകള്‍ ദേശീയ തലത്തിലും വിതരണം ചെയ്യുന്നുണ്ട്. കോവിഡിനെതിരെയുള്ള വാക്സിന്‍ 2021 ആദ്യത്തോടെ എത്തിയേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ലോക്സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ സൂചിപ്പിച്ചിരുന്നു.

അതേസമയം, കോവിഡിന് എതിരെ പ്രതിരോധ വാക്സിൻ വികസിപ്പിച്ചാലും അതുമായി ബന്ധപ്പെട്ട ഉല്‍പ്പാദനമോ വിതരണമോ ഇന്ത്യയില്‍ നടക്കുമോ എന്ന കാര്യത്തില്‍ വലിയ വെല്ലുവിളിയാണ് നേരിടാൻ പോകുന്നതെന്ന് ചൂണ്ടിക്കാട്ടി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പുനെവാല. രാജ്യത്തെ മുഴുവൻ പേര്‍ക്കും ലഭ്യമാക്കാൻ 80,000 കോടി രൂപ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിൻ നിര്‍മ്മാണത്തിന് വേണ്ടി വരുന്ന ചെലവിനെക്കുെറിച്ചാണ് കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് പുനാവാലയുടെ ചോദ്യം.

Eng­lish sum­ma­ry: covid vac­cine updates from india
You may also like this video: