Web Desk

ന്യൂഡൽഹി

January 02, 2021, 11:33 am

കോവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ നല്‍കുന്ന മുപ്പത് കോടി ആളുകളുടെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും

Janayugom Online

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ നല്‍കുന്ന മുപ്പത് കോടി ആളുകളുടെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകാന്‍ ആറ് മുതല്‍ എട്ട് മാസം വരെ എടുക്കും. ഈ ഘട്ടത്തിലുണ്ടാകുന്ന ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.

രാജ്യവ്യാപകമായി കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ഡ്രെെറണ്‍ പുരോഗമിക്കുകയാണ്. വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ നടപടക്രമങ്ങളും ഡ്രൈ റണിൽ പരിശോധിക്കുന്നുണ്ട്. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ദില്ലി ജിറ്റിബി ആശുപത്രിയിൽ നേരിട്ടെത്തി ഡ്രൈ റൺ വിലയിരുത്തി. ഡിസിജിഐയുടെ അനുമതി കിട്ടിയാലുടൻ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്സിനു വേണ്ടി കേന്ദ്ര സർക്കാർ ബന്ധപ്പെടുമെന്നും. രണ്ടര കോടി പേർക്കുളള വാക്സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളം കോവിഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വാക്സിൻ വിതരണം ചെയ്യുന്നതിനുള്ള എല്ലാ സംവിധാനങ്ങളും കേരളത്തിൽ തയ്യാറാണ്. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വാക്സിൻ എത്തും എന്ന തരത്തിൽ വേഗത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. വാക്സിൻ സൂക്ഷിക്കാൻ ശീതീകരണസംവിധാനങ്ങളടക്കം കേരളം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഘട്ടത്തിൽ കൂടുതൽ ശീതീകരണസംവിധാനങ്ങൾ സംസ്ഥാനത്തിന് വേണ്ടി വരും. അതിനായി കൂടുതൽ സഹായം വേണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: covid vac­cine updates india

You may also like this video: