Web Desk

മസ്‌ക്കറ്റ്

August 12, 2020, 7:54 pm

കോവിഡ് വാക്സിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കും; ഒമാന്‍ ആരോഗ്യമന്ത്രി

Janayugom Online

കോവിഡ് വാക്സിന്‍ ഒമാനില്‍ ഉപയോഗിക്കുന്നതിന് മുമ്പ് സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കും. ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സെെദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അന്താരാഷ്ട്ര തലത്തിലെ അംഗീകാരം കൂടി പരിഗണിച്ചായിരിക്കും കോവിഡ് വാക്സിന്‍ രാ‍ജ്യത്ത് ഉപയോഗിക്കുന്നത്. വാക്സിന്‍ തയ്യാറായി കഴിഞ്ഞാല്‍ അതിന്റെ ലഭ്യത ഉറപ്പാക്കാന്‍ അന്താരാഷ്ട്ര കമ്പനികളുമായി ഏകോപനങ്ങളും ആരംഭിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.

ഒമാനില്‍ ഇതുവരെ 82,299 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 539 പേര്‍ മരിച്ചു. 77,072 പേര്‍ വെെറസില്‍ നിന്നും രോഗമുക്തി നേടി.

Eng­lish sum­ma­ry; covid vac­cine use in Oman

You may also like this video;