29 March 2024, Friday

Related news

November 21, 2023
June 18, 2023
December 28, 2022
December 27, 2022
December 11, 2022
November 29, 2022
July 7, 2022
June 24, 2022
June 19, 2022
June 19, 2022

കോവിഡ് വാക്സിന് പകരം ആന്റി റാബിസ് വാക്സിൻ കുത്തിവച്ചു: നഴ്സിന് സസ്പെൻഷൻ

Janayugom Webdesk
മുംബൈ
September 29, 2021 10:01 am

കോവിഡ്​ വാക്​സിൻ സ്വീകരിക്കാ​െനത്തിയയാൾക്ക്​ ആന്‍റി റാബിസ്​ വാക്​സിൻ (എ.ആർ.വി) കുത്തിവെച്ച നഴ്​സിന്​ സസ്​പെൻഷൻ. താനെ മുനിസിപ്പൽ കോർപറേഷൻ പരിധിയിലാണ് സംഭവം.

കൽവയിലെ ആട്​കൊനേഷർ ഹെൽത്ത്​ സെന്‍ററിൽ കോവിഡ്​ വാക്​സിൻ സ്വീകരിക്കാനെത്തിയതായിരുന്നു രാജ്​കുമാർ. കോവിഷീൽഡ്​ വാക്​സിനായി രജിസ്റ്റർ ചെയ്യുകയും ചെയ്​തിരുന്നു. എന്നാൽ വാക്​സിൻ സ്വീകരിക്കാൻ നിന്ന നിരയിൽനിന്ന്​ മാറി ആന്‍റി റാബിസ്​ വാക്​സിൻ സ്വീകരിക്കാൻ നിന്നവരുടെ വരിയിൽ നിൽക്കുകയായിരുന്നു രാജ്കുമാർ.

ഊഴമെത്തിയപ്പോൾ രാജ്​കുമാറിന്‍റെ കൈവശമുണ്ടായിരുന്ന രേഖകൾ പരിശോധിക്കാതെ ആന്‍റി റാബിസ്​ വാക്​സിൻ നഴസ്​ കുത്തിവെക്കുകയും ചെയ്​തു. കോവിഡ്​ വാക്​സിനല്ല ലഭിച്ചതെന്ന്​ മനസിലായതോടെ രാജ്​കുമാർ ആശുപത്രി അധികൃതരോട്​ വിവരം പറഞ്ഞു. ഇതോടെ രാജ്​കുമാറിനെ നിരീക്ഷണത്തിലാക്കിയശേഷം നഴ്​സിനെ സസ്​പെൻഡ്​ ചെയ്​തു.

വാക്​സിൻ നൽകുന്നതിന്​ മുമ്പ്​ സ്വീകരിക്കാനെത്തുന്നയാളുടെ​ രേഖകൾ കൃത്യമായി പരിശോധിക്കണമെന്ന്​ താനെ മുനിസിപ്പൽ കോർപറേഷൻ അറിയിച്ചു.

Eng­lish sum­ma­ry; covid vac­cine was replaced by anti-rabies vac­cine: nurse suspension

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.