Web Desk

ന്യൂഡല്‍ഹി

October 29, 2020, 10:32 am

കോവിഡ് വാക്‌സിന്‍: ഡിസംബറോടെ വിതരണം ചെയ്യാനൊരുങ്ങി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

Janayugom Online

രാജ്യത്ത് കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം ഡിസംബറോടെ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. യുകെയിലെ കോവഷീല്‍ഡിന്റെ ട്രയല്‍ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. 

കോവിഷീല്‍ഡിന്റെ മൂന്നാംഘട്ട ട്രയലാണ് യുകെയില്‍ ഓക്സ്‌ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് നടത്തുന്നത്. അവസാനഘട്ട ട്രയിലില്‍ 1600 പേരാണ് ഉള്ളത്. കോവിഡ് വാക്സിന്‍ പ്രായമായവരിലും ചെറുപ്പക്കാലിരും പ്രതിരോധശേഷിയുണ്ടാകുമെന്ന് ആസ്‌ട്രസെന പ്രഖ്യാപിച്ചിരുന്നു. 

ENGLISH SUMMARY:covid vac­cine will be dis­trib­uted by December
You may also like this video