June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കും; സൗദി ആരോഗ്യമന്ത്രി

By Janayugom Webdesk
March 2, 2021

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുമെന്ന് സൗദി അരോഗ്യ മന്ത്രി തൗഫീഖ്‌ അല്‍ റബീഅ അറിയിച്ചു. അധികൃതരെ ഉദ്ധരിച്ച് സൗദി ദിനപ്പത്രമായ അല്‍ ഉക്കാസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തത്. തീര്‍ഥാടനത്തിന് മുന്നോടിയായി മക്കയിലും മദീനയിലും ആരോഗ്യ രംഗത്ത് ആവശ്യമായ ജീവനക്കാരെ അധികൃതര്‍ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തിന് പുറത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരമുണ്ടാകുമോയെന്ന കാര്യത്തെപ്പറ്റി അദ്ദേഹം വ്യക്തമാക്കിയില്ല. കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് കഴിഞ്ഞ വര്‍ഷം ഹജ്ജ് നടന്നത്. ജൂലൈ അവസാനത്തിലായിരിക്കും ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്.

ENGLISH SUMMARY:covid vac­cine will be manda­to­ry for Hajj pil­grims; Min­is­ter of Health in Sau­di Arabia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.