കോവിഡ് വാക്സിൻ രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകും: കേന്ദ്രമന്ത്രി പ്രതാപ് സാരംഗി

Web Desk

ഭുവനേശ്വർ

Posted on October 26, 2020, 1:58 pm

കോവിഡ് വാക്സിൻ രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ഒരാൾക്കു വാക്സിൻ നൽകാൻ 500 രൂപയാണ് ചെലവാകുകയെന്നും ഒഡീഷ മന്ത്രി ആർപി സ്വെയിനിന്റെ വിമർശനത്തിനു മറുപടിയായി കേന്ദ്രമന്ത്രി അറിയിച്ചു.

ബിഹാറിൽ സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനം വിവാദമായ പശ്ചാത്തലത്തിലാണ് സാംരഗിയുടെ വിശദീകരണം. മഹാമാരിയെ തിരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ വിമർശിച്ച പ്രതിപക്ഷം രാജ്യത്തെ മുഴുവൻ പൗരന്മാർക്കും വാക്സിൻ സൗജന്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഒഡീഷയിൽ നിന്നുളള കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, സാരംഗി എന്നിവർ ബിജെപിയുടെ ഈ വാഗ്ദാനത്തെ കുറിച്ച് മാനംപാലിച്ചതിനെയാണ് ബിജെഡിയുടെ മന്ത്രിയായ സ്വെയിൻ ചോദ്യം ചെയ്തത്. ഒഡീഷയിൽ വാക്സിൻ ലഭ്യമാക്കുന്നത് സംബന്ധിച്ച് ബിജെപി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

you may also like this video