Web Desk

ന്യൂഡൽഹി:

October 25, 2020, 4:04 pm

കോവിഡ് വാക്സിൻ എല്ലാ ഇന്ത്യക്കാർക്കും സൗജന്യമായി ലഭ്യമാക്കണം: അരവിന്ദ് കെജ്‌രിവാൾ

Janayugom Online

കൊറോണ വൈറസിനെ ചെറുക്കാനുള്ള വാക്സിൻ തയ്യാറായാൽ എല്ലാ ഇന്ത്യക്കാർക്കും സൗജന്യമായി ലഭ്യമാക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടന പത്രികയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യമെമ്പാടും സൗജന്യ വാക്സിൻ ലഭിക്കണം, രാജ്യത്തിന് മുഴുവൻ അവകാശമുണ്ട്’ ഡൽഹിയിലെ ശാസ്ത്രി പാർക്കിനേയും സീലാംപൂരിനേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫ്ലൈഓവർ ഉദ്ഘാടനം ചെയ്യുന്നതിനിടെ കെജ്‌രിവാൾ പറഞ്ഞു.

സൗജന്യമായുള്ള കോവിഡ് വാക്സിനുള്ള അര്‍ഹത രാജ്യത്തെ എല്ലാവര്‍ക്കുമുണ്ട്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കും. വിലയെ അടിസ്ഥാനമാക്കിയാവും ഇക്കാര്യത്തില്‍ തീരുമാനമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്നും നേരത്തെ കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

ബിഹാറിലെ ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തമിഴ്നാട്ടിലും മധ്യപ്രദേശിലും സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിന്‍ സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് വാക്സിനെ രാഷ്ട്രീയവത്കരിക്കുകയാണെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ഉയരുന്നതിനിടെയായിരുന്നു ഈ പ്രഖ്യാപനങ്ങള്‍. തമിഴ്‌നാട്ടില്‍ അടുത്ത വര്‍ഷമാണ് തെരഞ്ഞെടുപ്പ് നടക്കുക, അതേസമയം മധ്യപ്രദേശില്‍ 28 നിയോജക മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 3 ന് നടക്കാനിരിക്കെയാണ് പ്രഖ്യാപനം.

ENGLISH SUMMARY: covid vac­cine will give all of them free says aravind kejariwal

YOU MAY ALSO LIKE THIS VIDEO