Web Desk

ന്യൂഡല്‍ഹി

January 03, 2021, 4:45 pm

പനി, അലര്‍ജി തുടങ്ങിയ പാര്‍ശ്വ ഫലങ്ങളുണ്ടാകാം,രണ്ട് വാക്സിനുകളും സുരക്ഷിതം: ഡ്രഗ്സ് കണ്‍ട്രോളര്‍

Janayugom Online

കോവിഡിനെതിരെ ഇന്ത്യ ഇന്ന് അനുമതി നല്‍കിയ രണ്ട് വാക്‌സിനുകളും 110 ശതമാനം സുരക്ഷിതമാണെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ വി ജി സോമനി . പനി, അലര്‍ജി, വേദന ഉള്‍പ്പടെയുള്ള ചില പാര്‍ശ്വ ഫലങ്ങളുണ്ടാകാം. ഇതൊക്കെ എല്ലാ വാക്‌‌സിനുകളിലും സംഭവിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വാക്‌സിന്റെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. നേരിയ സുരക്ഷാ വീഴ്ച കണ്ടെത്തിയാലും വാക്‌സിനുകള്‍ക്ക് അനുമതി നല്‍കില്ല. എന്നാല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍‍‍ഡ് വാക്‌സിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിനും നൂറ് ശതമാനം സുരക്ഷിതമാണ്. പനി, അലര്‍ജി, വേദന ഉള്‍പ്പടെയുള്ള ചില പാര്‍ശ്വ ഫലങ്ങളുണ്ടാകാം. ഇതൊക്കെ എല്ലാ വാക്‌‌സിനുകളിലും സംഭവിക്കുന്നതാണ്. വാക്‌സിന് കുത്തിവച്ച് കഴി‌ഞ്ഞാല്‍ വന്ധ്യത സംഭവിക്കുമെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കോവിഡ് വാക്സീനുകള്‍ ഉപയോഗിക്കുന്നതിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന്റെ അന്തിമ അനുമതി ഇന്ന് ഉച്ചയോടെയാണ് ലഭിച്ചത്. കോവിഷീല്‍ഡ്, കോവാക്സീന്‍ എന്നീ വാക്സീനുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനാണ് കോവാക്സീന്‍. ഓക്സ്ഫെഡ് സര്‍വകലാശാല വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സീനാണ് കോവിഷീല്‍ഡ്. ആദ്യഘട്ടത്തില്‍ കോവിഡിന്റെ മുന്നണി പോരാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കുക. അടിയന്തര ഉപയോഗത്തിനാണ് അനുമതി. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ രാജ്യത്ത് തുടരുമെന്നും  ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ വ്യക്തമാക്കി.

വിദഗ്ധസമിതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ഡിജിസിഐ യോഗം അന്തിമ തീരുമാനമെടുത്തത്. ഇന്നലെ നൽകിയ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം വിശദമായി ചർച്ച ചെയ്തു. കോവിഷീൽഡ് ഡോസിന് 250 രൂപ കമ്പനി നിർദ്ദേശിച്ചു. കോവാക്സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിർദേശിച്ചിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഡിസിജിഐ വി ജി സോമാനി മാധ്യമങ്ങളെ കാണുന്നുണ്ട്.

Eng­lish sum­ma­ry: covid vac­cines are 110 safe says drugs controller

You may also like this video: