Web Desk

ന്യൂഡല്‍ഹി

January 01, 2021, 6:10 pm

കോവിഡ് വകഭേദം; ബ്രിട്ടണില്‍ നിന്നെത്തിയ നൂറ് കണക്കിന് പേർ തെറ്റായ മേൽവിലാസം നൽകി, അന്വേഷണം ഊർജിതം

Janayugom Online

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം രാജ്യത്ത് കണ്ടെത്തുമ്പോള്‍ ആശങ്ക വര്‍ധിക്കുകയാണ്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. 

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ വിദേശത്ത് നിന്ന് എത്തിയവരെ പരിശോധിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ബ്രിട്ടണില്‍ നിന്ന് 33000 അധികം ആളുകളാണ് ഇന്ത്യയില്‍ എത്തിയത്. ഇവരുടെ എല്ലാം ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. അന്വേഷണത്തിലാണ് പലരുടെയും മേല്‍വിലാസം തെറ്റാണെന്ന് കണ്ടെത്തിയത്. വിമാനത്തവളത്തിലെ ആരോഗ്യ ഡെക്സില്‍ തെറ്റായ വിവരമാണ് യാത്രക്കാര്‍ നല്‍കിയത്.

ENGLISH SUMMARY:covid vari­ant; Hun­dreds of peo­ple were report­ed to have giv­en false address­es and the inves­ti­ga­tion is in full swing
You may also like this video