രാജ്യത്ത് കോവിഡ് ബാധിതര്‍ 46 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 1,201 മരണം

Web Desk
Posted on September 12, 2020, 2:53 pm

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചു വരുകയാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 97,570 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികൾ 46 ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 1,201 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

ഇതുവരെ 77,472 പേരാണ് മരണപ്പെട്ടത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക , അടക്കം ഒൻപത് സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം ഇരുപത്തിനാല് മണിക്കൂറിനിടെ 81,533 ആയി. ദേശീയ ശരാശരിയിൽ രോഗമുക്തി ഇതോടെ നിരക്ക് 77.7 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

ആകെ രോഗബാധിതരിൽ 60% അഞ്ച് സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ സംസ്ഥാനങ്ങളിൽ തന്നെയാണ് രോഗമുക്തരുടെ എണ്ണവും കൂടുതൽ. മരണ സംഖ്യയിൽ 69 ശതമാനവും അഞ്ച് സംസ്ഥാനങ്ങളിലാണ് (മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഡൽഹി).
ENGLISH SUMMARY:covid vic­tims cross 46 lakh in coun­try 12–9‑2020
You may also like this video