November 27, 2022 Sunday

Related news

August 5, 2021
July 29, 2021
January 5, 2021
November 29, 2020
November 18, 2020
July 9, 2020
June 21, 2020
June 20, 2020
May 29, 2020
May 29, 2020

കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുളള ആന്റിബോഡി

Janayugom Webdesk
November 29, 2020 4:19 pm

കോവിഡ് ബാധിച്ച യുവതി പ്രസവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിന് എതിരെയുളള ആന്റിബോഡി കണ്ടെത്തി. സിംഗപ്പൂര്‍ സ്വദേശിയായ സെലിൻ നിഗിന് മാര്‍ച്ചിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കുഞ്ഞിന് ജന്മം നല്‍കിയത് ഈ മായമാണ്. കുട്ടി കോവിഡ് നെഗറ്റീവായിരുന്നു. എന്നാല്‍, കുട്ടിയുടെ ശരീരത്തില്‍ ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗര്‍ഭകാലത്ത് അമ്മയില്‍ നിന്ന് കുട്ടിയിലേക്ക് ആന്റിബോഡി പകര്‍ന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. കോവിഡ് ബാധിച്ച യുവതി രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗര്‍ഭപാത്രത്തില്‍ കുഞ്ഞിനെ ആവരണം ചെയ്തിരുന്ന ദ്രാവക സാംപിളുകളിലോ മുലപ്പാലിലോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

ജാമ പീഡിയാട്രിക്സില്‍ ഒക്ടോബറില്‍ വന്ന ലേഖനത്തില്‍ പറയുന്നത് അനുസരിച്ച് കോവിഡ് രോഗിയായ അമ്മയില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരുന്നത് അപൂര്‍വ്വമാണ്. അമ്മയില്‍ നിന്ന് ഭ്രൂണാവസ്ഥയിലോ ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ കുഞ്ഞിലേക്ക് കോവിഡ് പകരുമെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ലെന്ന് ലോകാരോഗ്യസംഘടന പറയുന്നു.

ലോകത്ത് ആദ്യമായിയാണ് കോവിഡ് ബാധിതയായ അമ്മ പ്രസിവിച്ച കുഞ്ഞിന്റെ ശരീരത്തില്‍ വൈറസിനെതിരെയുളള ആന്റിബോഡി കണ്ടെത്തുന്നത്. ഇത് അമ്മയുടെ ശരീരത്തില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോയെന്ന പഠനങ്ങള്‍ക്ക് വഴിത്തിരിവാകും.

ENGLISH SUMMARY: COVID VIRUS ANTIBODY FOUND IN NEW BORN BABY

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.