Web Desk

January 10, 2021, 9:46 am

കോവിഡ് വൈറസ് പ്രതിസന്ധി; പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ എന്താണ് വേണ്ടത്

Janayugom Online

ഇന്ത്യയുടെ കോവിഡ്19 വാകിസനേഷൻ ഡ്രൈവ് അടുത്താഴ്ച പുറത്തിറങ്ങും. വേനൽക്കാലത്തിൻറെ അവസനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് ആളുകൾക്ക് കുത്തിവെയ്പ് നൽകാനാണ് ഉദ്ദേശിക്കുന്നത്. അംഗീകൃതമായ രണ്ട് വാക്സിനുകൾ രണ്ട് ഡോസുകളായി നൽകേണ്ടതുണ്ട്. അതായത് ആറ് മാസത്തിനുള്ളിൽ 600 ദശലക്ഷം ഷോട്ടുകൾ വിതരണം ചെയ്യേണ്ടി വരും. രാജ്യത്തിൻറെ സാവത്രിക രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി കുത്തിവെയ്പ് എടുക്കുന്ന ഗർഭിണികളുടേയും, കുട്ടികളുടേയും എണ്ണത്തിൻറെ 20 ഇരട്ടിയാണിത്. കോവിഡ് 19 വാക്സിൻ പദ്ധതിയുടെ വിശദമായ ഒരു ബ്ലൂപ്രിൻറ് പുറത്തിറങ്ങി.

അഡ്മിനിസ്ട്രേഷനെക്കുറിച്ചുള്ള ദേശീയ വിദഗ്ധ സംഘത്തിൻറെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ ബ്ലോക്ക് തലങ്ങളിലെ കമ്മിറ്റികളും, ടാക്സ് ഫോഴ്സുമായി ചേർന്ന് ത്രിതല അഡ് മിനിസട്രേറ്റീവ് ആർക്കിടെക്ചർ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സിസ്റ്റം എങ്ങനെ കൃത്യമായി പ്രവർത്തിക്കും മുന്നിലുള്ള പ്രധാന വെല്ലുവിളികൾ. അതിനായി ആരോഗ്യ വിദഗ്ധർ, സിറിഞ്ച് നിർമ്മാതാക്കൾ, കോൾഡ് സ്റ്റോറേജ് കമ്പനികൾ എന്നിവരുമായി ബന്ധപ്പെട്ടവർ സംസാരിച്ചു. ആരോഗ്യ സംരക്ഷണ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, 50 വയസിന് മുകളിലുള്ളവർ, പ്രമേഹം, രക്താതിമർദ്ദം, ക്യാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവർ എന്നിവർ രജിസ്റ്റർ ചെയ്യണ്ടത് കോവിഡ് വാക്സിൻ ഇൻറലിജൻസ് നെറ്റ് വർക്ക് (കോ-വിൻ) സിസ്റ്റത്തിലാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഇതിനായി 12 ഓപ്ഷനുകൾ ഉണ്ട്.

അതിൽ വോട്ടർ ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ തുടങ്ങി എല്ലാ പ്രധാന സർക്കാർ തിരിച്ചറിയൽ രേഖകളും ഉൾപ്പെടും കോ-വിൻ ആളുകളെ അവരുടെ കോമോർബിഡിറ്റികൾ ഉണ്ടെങ്കിൽ ലിസ്റ്റ് ചെയ്യാൻ അനുവദിക്കും. ആളുകളെ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിന് പൊതു സേവന കേന്ദ്രങ്ങൾ സ്ഥാപിക്കും. വിജയകരമായ രജിസ്ട്രേഷനിൽ, വാക്സിനേഷൻ, സമയവും സ്ഥലവും സംബന്ധിച്ച് വിശദാംശങ്ങളോടെ ഗുണഭോക്താവിന് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഒരു എസ്എംഎസ് ലഭിക്കും. ആരോഗ്യ പ്രവർത്തകര്‍, മുൻനിര തൊഴിലാളികൾ തുടങ്ങിയ ഏറ്റവും മുൻഗണനയിലുള്ള ഗുണഭോകതാക്കൾക്ക് വാക്സിൻ സൗജന്യമായിരിക്കുമെന്ന് സർക്കാർ നിർദ്ദേശിച്ചു. ഇതിനർത്ഥം ബാക്കിയുള്ളവർക്ക് ഒരു പക്ഷെ പണം നൽകേണ്ടി വരുമെന്നാകാം. പക്ഷെ ഇക്കാര്യത്തിൽ എത്രത്തോളം വ്യക്തതയില്ല. നിർമ്മാതാക്കളുമായി ധാരണയിലെത്തിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ആദ്യഘട്ട രോഗപ്രതിരോധ കുുത്തിവെയ്പ്പിൽ യോഗ്യരായ മറ്റ് ഗ്രൂപ്പൂകൾക്ക് വാക്സിൻ സബ്സിഡി നൽകാമെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇത് ഒരു ദേശീയ അടിയന്തരാവസ്ഥയായതിനാൽ ജനസംഖ്യയുടെ 60–75 ശതമാനം എങ്കിലും സർക്കാർ സൗജന്യമാക്കണമെന്ന് മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി കെ. സുജാത റാവു പറഞ്ഞു.

സർക്കാരിന്റെ ടൈംലൈൻ വളരെ അഭിലഷണീയമാണെന്നു റാവു വി വിശ്വിസിക്കുന്നുണ്ട്. സെപ്റ്റംബറോട 30 കോടി ആളുകൾക്ക് രണ്ട് ഡോസ് വീതം വിതരണം ചെയ്യാൻ കഴിയും.അ‍ഞ്ച് അംഗ സംഘം നിയന്ത്രിക്കുന്ന ഒരു പ്രത്യേക വാക്സിൻ സെൻറ്ററിൽ പ്രതിദിനം 100 ഗൂണഭോക്താക്കൾക്ക് വാകസിനേഷൻ നൽകാനാണ് സർക്കാരിൻറെ പദ്ധതി.ഇന്ത്യയുടെ രോഗപ്രതിരോധ ഡ്രൈവുകളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകർ പറയുന്നത് പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിൽ ഇത് നേടാൻ പ്രയാസമാണ്.വ്യക്തമായും ഉയർന്ന അപകടസാധ്യതയുള്ള ഈ ഗ്രൂപ്പുകളെ കുത്തിവെച്ചതിനുശേഷം മാത്രമേ  ബാക്കി ജനസംഖ്യയിലേക്കും വ്യാപിക്കുകയുള്ളു. തീർച്ചയായും ഇത് രാജ്യത്തിൻറെ ആവശ്യത്തിന് ആവശ്യമായ ഡോസുകളുടെ ലഭ്യതയ്ക്ക് വിധേയമാണ്.

പുനൈ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്സ്ഫോർഡ്- അസ് ട്രസെനെക്കയുടെ കോവിഡ്ഷീൽഡ് വാക്സിൻ,ഭാരത് ബയോടെക്കിൻറെ തദ്ദേശീയമായി നിർമ്മിക്കുന്ന കോവാക്സിൻ എന്നിവയാണ് ഇന്ത്യ ഇതുവരെ രണ്ട് വാക്സിനുകൾ അംഗീകരിച്ചത്. 50 ദശലക്ഷത്തിലധികം ഡോസുകളുടെ ശേഖരം തങ്ങളുടെ പക്കലുണ്ടെന്നും മാർച്ചോടെ 100 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി ഉടൻ ഉണ്ടാകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു. എന്നാലും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുളള കോവാക്സിൻ ഫെസിലിറ്റിക്ക് വാകിസിനുകളുടെ പങ്ക് കുറഞ്ഞതും, ഇടത്തരവുമായ രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള പ്രതിജഞാബദ്ധത കമ്പനിക്ക് ഉണ്ട്. ആ ക്രമീകരണം എപ്പോൾ പ്രവർത്തനക്ഷമാകുമെന്ന് ഉടൻ വ്യക്തമല്ല, ഭാരത് ബയോടെക് ഇതുവരെ 20 ദശലക്ഷം ഡോസുകൾ തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ മൊത്തം 700 ദശലക്ഷം ഡോസുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നു.

സർക്കാരിൻറെ കണക്കനുസരിച്ച് ഉയർന്ന അപകട സാധ്യതയുള്ള വ്യക്തികളുടെ ആദ്യ ബാച്ച് കുുത്തിവെക്കാൻ 600 ദശലക്ഷം ഡോസുകൾ ആവശ്യമാണ്. ഭാരത് ബയോടെക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻറെ ശേഷി പര്യാപ്തമാണെന്ന് ഹാർവാർഡിലെ ആരോഗ്യ സംരക്ഷണ ശ്യംഖല വിദഗ്ദനായ യാദവിനെപ്പോലുള്ളവർ വിശ്വസിക്കുന്നു. അടുത്ത ആറ്, എട്ട് മാസത്തിനുളളിൽ 30കോടി ലക്ഷ്യം കൈവരിക്കാൻ അവർക്ക്ശേഷി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. യാദവ് പറയുന്നതനുസരിച്ച് പരിമിതപ്പെടുത്തുന്ന ഘടകം അവ വിതരണം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അത്രയും വാക്സിൻ ഡോസ് വിതരണം ആയിരിക്കില്ല. മറ്റ് കാര്യങ്ങളിൽ പരിശീലനം ലഭിച്ച വാാകിസിനേറ്റർമാർക്കും, സഹായ സ്റ്റാഫുകൾക്കും വലിയ തടസ്സമുണ്ടാകും. മുൻ കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി റാവു സമാനമായ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നു വാക്സിനേറ്റുകളായി ലിസറ്റ് ചെയ്തിട്ടുള്ള പലർക്കും നൈപുണ്യമില്ല, അതിനാൽ പരിശീലനം നിർണായകമാണ്.

ഉയർന്ന നിലവാരത്തിലുള്ള ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുനത് സമയവും, വിഭവങ്ങളും എടുക്കുന്ന ഒരു സ്വഭാവ മാറ്റമാണ്. ഇത് ജനസംഖ്യ അനുപാതത്തിന് വളരെ പ്രിതകൂലമായ മാനവ വിഭവശേഷിയുള്ള വടക്കൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്ന് അവർ പറഞ്ഞു. മറ്റൊരു കാര്യം സിറി‍‍ഞ്ചുകൾ പോലെയുള്ള ഉപഭോഗവസ്തുക്കളുടെ സമന്വയ വിതരണമാണ്. ഇക്കാര്യത്തിൽ ഏപ്രിൽ മുതൽ കേന്ദ്ര സർക്കരിനോട് ആവശ്യപ്പെടുന്നു. എന്നാൽ നവംബറിൽ മാത്രമാണ് ഒരു നിലപാട് എടുക്കാൻ കഴിഞ്ഞതെന്ന് രാജ്യത്തെ ഏറ്റവും വലിയ സിറിഞ്ച് നിർമ്മാതാക്കളായ ഹിന്ദുസ്ഥാൻ സിറി‍ഞ്ചുകളും മെഡിക്കൽ ഉപകരണങ്ങളും കൈകാര്യം ചെയ്യുന്ന രാജീവ് നാഥ് അഭിപ്രായപ്പെട്ടു.

സർക്കാർ രേഖകള്‍ പ്രകാരം 28,947 കോൾഡ് ചെയിൻ പോയിൻറുകളിലായി 85,634 കോൾഡ് ചെയിൻ ഉപകരണങ്ങൾ ഇന്ത്യയിലുണ്ട്. കോവിഡ് 19 വാകിസനേഷൻ പ്രോഗ്രാമിന്റെ സമ്മർദ്ദം കൈകാര്യം ചെയ്യാൻ ഇത് പര്യാപ്തമല്ലെന്ന അഭിപ്രായവും ഉയരുന്നു. കോവിഡ് ‑19 വാക്സിനേഷൻ ഡ്രൈവ് ഇന്ത്യയുടെ മറ്റ് ആരോഗ്യ പരിപാടികളിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ചെലുത്തുന്ന സ്വാധീനമാണ് മറ്റൊരു ആശങ്ക.

മാസങ്ങൾ അവസാനിക്കുമ്പോൾ ഡെലിവറികൾ, ആൻറിനേറ്റൽ കെയർ, രോഗപ്രതിരോധം തുടങ്ങിയ ജോലികൾക്കായി ജീവനക്കാരെ കിട്ടാതെവരും. അതു കൂടാതെ സാധാരണ പ്രതിരോധ പരിപാടികൾ തകരാറിലാകാനുള്ള സാധ്യതയും ഏറെയാണ് പ്രത്യേകിച്ചും വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ. മറ്റൊന്ന് ഒരു ഹെൽത്ത് സെൻറർ ഒരു ദിവസം 10 മണിക്കൂർ കോവിഡ്19 പ്രതിരോധ കുത്തിവെയ്പ്പുകൾ നടത്തുന്നതും, അതേപോലെ പതിവ് രോഗ പ്രതിരോധ കുത്തിവെയ്പ് നടത്തുന്നതും എങ്ങനെയായിരിക്കും. ഉദ്യോഗസ്ഥരുടുയം, സ്ഥലത്തിൻറെയും അഭാവം കൂടാതെ കോവിഡ്19 വാക്സിനേഷനായി കാത്തിരിക്കുന്ന മുതിർന്നവരുടെ നീണ്ട നിരക്കുളള ഒരു ക്ലിനിക്കിലേക്ക് കുട്ടികളെ എത്തിക്കാൻ ശിശുക്കളുടെ മാതാപിതാക്കൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുമോയെന്ന പ്രശ്നവും ഉണ്ട്.

ENGLISH SUMMARY:Covid virus cri­sis; What it takes to get immunized
You may also like this video