Web Desk

ന്യൂഡല്‍ഹി

December 26, 2020, 2:43 pm

മാസത്തില്‍ രണ്ടു തവണ വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നു; ആശങ്ക വേണ്ടെന്ന് എയിംസ് ഡയറക്ടര്‍

Janayugom Online

രാജ്യത്ത് കോവിഡ് വൈറസിന്റെ ജനിതക മാറ്റത്തില്‍ ആശങ്ക വേണ്ടെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. മാസത്തില്‍ രണ്ട് തവണയെങ്കില്‍ വൈറസിന് ജനിതമാറ്റം സംഭവിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം രോഗലക്ഷണങ്ങളില്‍ മാറ്റമൊന്നും സംഭവിക്കില്ല. 

ചികിത്സാ രീതിയിലും മാറ്റം വരുത്തേണ്ടതില്ല. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരുന്ന ഘട്ടത്തില്‍ മരണനിരക്കും കുറയുകയാണ്. അടുത്ത ആഴ്ചകള്‍ നിര്‍ണായകമാണെന്ന് ഗുലേറിയ പറഞ്ഞു. പരീക്ഷണത്തിലുള്ള വാക്സിന്‍ വകഭേദം സംഭവിച്ച വൈറസിനും ഭലപ്രദമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അധികൃതര്‍ കൂടുതല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ENGLISH SUMMARY: virus is genet­i­cal­ly mod­i­fied at least twice a month
You may also like this video