Web Desk

വാഷിങ്ടണ്‍

November 04, 2020, 10:05 am

കോവിഡ് വൈറസില്‍ ജനിതകമാറ്റം സംഭവിക്കുന്നതായി പഠനം

Janayugom Online

കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിക്കുന്നു. അമേരിക്കയില്‍ രോഗികളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 5000 രോഗികളിലാണ് പഠനം നടത്തിയത്. കോവിഡ് വൈറസിന്റെ മുള്ളുപോലുള്ള ആവരണത്തിലാണ് D614G എന്ന ജനിതക മാറ്റം സംഭവിച്ചിരിക്കുന്നത്. ഇവ കോശങ്ങളിലേക്ക് തുളച്ച് കയറുമെന്നാണ് പഠനം. 

കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതോടെ 71% രോഗികളിലും ഈ ജനിതക മാറ്റം സംഭവിച്ചതായി കണ്ടെത്തി. വീണ്ടും ഒരിടവേളയ്ക്ക് ശേഷം ഹൂസ്റ്റണിൽ കോവിഡ് പടര്‍ന്ന് പിടിച്ചതോടെ 99.9 ശതമാനം പേരിലും ഈ വൈറസാണ് കണ്ടെത്തുകയായിരുന്നു. അപൂർവമായ ഈ ജനിതക മാറ്റം രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കില്ലെന്ന് പഠനം പറയുന്നു. 

ENGLISH SUMMARY:covid virus made mutation
You may also like this video