Web Desk

ന്യൂഡല്‍ഹി

December 31, 2020, 7:41 pm

അതിതീവ്ര കോവിഡ് വൈറസ്; രാജ്യത്ത് എഴ് പേര്‍ക്ക് കൂടി

Janayugom Online

ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് രാജ്യത്ത് ഏഴ് പേര്‍ക്ക് സ്ഥിരീകരിച്ചു.ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. അതി തീവ്ര വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻറ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 

യെകെയില്‍ നിന്നെത്തിയ 29 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. അതേ സമയം കോവിഡ് വാക്സിന്‍ വിതരണത്തിനായി തയ്യാറെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അടുത്തമാസം രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റൺ നടത്തുക. വാക്സിന്‍ നിര്‍മ്മാണത്തിലെ പാളിച്ചകള്‍ കണ്ടെത്തനാണ് ഡ്രൈ റണ്‍. നാല് സംസ്ഥാനങ്ങളിലെ ഡ്രൈ റണ്‍ പൂര്‍ത്തിയായി.

ENGLISH SUMMARY:covid virus; Sev­en more in the country
You may also like this video