കൊറോണ വൈറസ് വ്യാപനം ഇനിയും രൂക്ഷമായി തുടരുമെന്ന് ലോകാരോഗ്യസംഘടന

Web Desk

ന്യൂഡൽഹി

Posted on August 02, 2020, 4:03 pm

കൊറോണ വൈറസ് വ്യാപനം ആഗോളതലത്തിൽ ഇനിയും രൂക്ഷമായി തുടരുമെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറ് മാസത്തിനിടെ ആഗോള തലത്തിൽ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിന് ചേർന്ന യോഗത്തിലാണ് ഇക്കാര്യം ലോകാരോഗ്യ സംഘടന ഈ നിഗമനത്തിൽ എത്തിയത്. രോഗത്തിന്റെ കാഠിന്യം ഉൾക്കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ലോകരാജ്യങ്ങൾ തയ്യാറാകുന്നില്ലെന്നും യോഗം വിലയിരുത്തി. ജനുവരി 30നാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ലോകത്ത് 17.6 ദശലക്ഷം പേരെയാണ് രോഗം ബാധിച്ചത്. 680,000 പേർ മരിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ചൈനയിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. പ്രതിരോധ കുത്തിവയ്പ്പുകൾ വികസിപ്പിക്കുന്ന രാജ്യങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും യോഗം തീരുമാനിച്ചു. വൈറസ് വ്യാപന രീതികൾ, വൈറസിൽ ഉണ്ടാകുന്ന ജനതിക മാറ്റങ്ങളും ഘടനാ വ്യത്യാസങ്ങളും സംബന്ധിച്ച വിവരങ്ങൾ യഥാസമയം ലോകരാജ്യങ്ങൾക്ക് കൈമാറണം. ലോകാരോഗ്യ സംഘടനുയുടെ ആസ്ഥാനമായ ജനീവയിലാണ് യോഗം ചേർന്നത്.

 

Sub: COVID virus spread­ing will be con­tin­ued UN

 

You may like this video also