Web Desk

വാഷിങ്ടൺ

October 08, 2020, 9:58 am

കോവിഡ് വന്നത് ദൈവാനുഗ്രഹം: ട്രംപ്

Janayugom Online

കോവിഡ് വന്നത് ദൈവാനുഗ്രഹമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് ഭേദമായി രണ്ടു ദിവസം മുൻപ് ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയിരുന്നു. താൻ ഉപയോഗിച്ചത് പരീക്ഷണാടിസ്ഥാനത്തിലുളള മരുന്നുകളാണെന്നും ഇത് എല്ലാ അമേരിക്കാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

എന്നാല്‍, കോവിഡില്‍ നിന്ന് പൂര്‍ണമായി രോഗമുക്തി നേടിയോ എന്ന കാര്യം ട്രംപ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. റെജെനെറോണ്‍ ഫാര്‍മസിക്യൂട്ടിക്കല്‍സ് എന്ന കമ്പിനി വികസിപ്പിച്ചെടുത്ത മരുന്നുകളാണ് ട്രംപ് ഉപയോഗിച്ചത്.

ENGLISH SUMMARY: covid was a bless­ing of god says trump

YOU MAY YOU MAY ALSO LIKE THIS VIDEO