December 10, 2023 Sunday

Related news

September 17, 2023
September 3, 2023
August 20, 2023
July 23, 2023
July 9, 2023
June 24, 2023
May 31, 2023
May 27, 2023
May 22, 2023
May 5, 2023

ക്വാറന്റൈന്‍ കാലയളവ് കഴിഞ്ഞാലും രോഗിയില്‍ നിന്ന് കോവിഡ് പടരും; ഞെട്ടിക്കുന്ന പഠനം

Janayugom Webdesk
വാഷിങ്ടണ്‍
January 31, 2022 8:27 pm

ക്വാറന്റൈന്‍ കാലയളവിനു ശേഷം രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ തന്നെ കോവിഡ് ബാധിച്ച ഒരാളില്‍ നിന്നും രോഗം പകരാനുള്ള സാധ്യത ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് പഠനം. കോവിഡ് ബാധയ്ക്കു ശേഷം 71 മുതല്‍ 272 ദിവസം വരെ രോഗം മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത ഉണ്ടെന്ന് ഫ്രണ്ടിയര്‍ ഇന്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഫ്രാന്‍സിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സാവോപോളോ യൂണിവേ‌ഴ്‌സിറ്റി, ബ്രസീലിലെ ഒസ്വാള്‍ഡോ ക്രസ് ഫൗണ്ടേഷന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്. ബ്രസീലിലെ 38 രോഗികളില്‍ 2020 ഏപ്രില്‍-നവംബര്‍ മാസങ്ങള്‍ക്കിടയില്‍ പ്രതിവാര അടിസ്ഥാനത്തിലായിരുന്നു പഠനം. ഇവരുടെ ആര്‍ടിപിസിആര്‍ ഫലം രണ്ടോ മൂന്നോ തവണ പോസിറ്റീവ് ആയതായി പഠനത്തില്‍ പറയുന്നു. 

ചില രോഗികള്‍ നെഗറ്റീവ് ആവാന്‍ ഒരു മാസത്തോളം സമയം എടുത്തു. രണ്ട് പുരുഷന്മാരിലും ഒരു സ്ത്രീയിലും 70 ദിവസത്തോളം വൈറസ് കണ്ടെത്തിയതായി ഗവേഷകനായ മാരിയേൽട്ടൺ ഡോസ് പാസോസ് കുൻഹ പറയുന്നു. ചില കേസുകളില്‍ 71 മുതല്‍ 232 ദിവസങ്ങള്‍ വരെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പൗല മിനോപ്രിയ പറഞ്ഞു.
വൈറസ് ബാധിക്കുന്ന എട്ട് ശതമാനം പേരില്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ വൈറസ് രണ്ട് മാസം വരെ നിലനില്‍ക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. നിലവില്‍ ഏഴ്, 10, 14 ദിവസങ്ങളായി പരിമിതപ്പെടുത്തിയിരിക്കുന്ന ക്വാറന്റൈന്‍ കാലയളവ് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ENGLISH SUMMARY: covid will spread from patient to patient even after the quar­an­tine period
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.