ലോകത്ത് കോവിഡ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു. രോഗ ബാധിതരുടെ എണ്ണം പത്തു ലക്ഷവും കടന്നു. 204 രാജ്യങ്ങളിലായാണ് പത്തുലക്ഷത്തിലധികം പേര്‍ക്ക് കോവിഡ് ബാധയേറ്റിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര് മരിച്ചത് ഇറ്റലിയിലാണ്. 13, 915 പേരാണ് മരിച്ചത്. സ്പെയിനിലും മരണസംഖ്യ പതിനായിരം പിന്നിട്ടു. വ്യാഴാഴ്ച 950 പേര് മരിച്ചതായി സ്പെയിന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയിലും യൂറോപ്പിലും ദ്രുതഗതിയിലാണ് രോഗംപടരുന്നത്. രോഗംപടര്ന്നുപിടിക്കുന്നതിനിടെ അമേരിക്ക പ്രതിരോധ നടപടികള്‍ ശക്തമാക്കി. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിനായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നു.
ENGLISH SUMMARY: covid world statistics update
YOU MAY ALSO LIKE THIS VIDEO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.